ഡോ. കെ.പി സുലൈമാൻ ഹാജിക്ക് ജിദ്ദ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം സ്വീകരണം
text_fieldsജിദ്ദ: മുസ്ലിം ലീഗിൽ അംഗത്വമെടുത്ത വിദ്യാഭ്യാസ,ജീവകാരുണ്യ പ്രവർത്തകനും,കെ.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഡോക്ടർ കെ പി സുലൈമാൻ ഹാജിക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി സ്വീകരണം നൽകി. കെ. എം.സി.സി സൗദി നാഷനൽ വൈസ് പ്രസിഡൻ്റ് നിസാം മമ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു
കൊണ്ടോട്ടി മണ്ഡലം കെ എം സി സി ആക്ടിങ് പ്രസിഡൻ്റ് റഹ്‌മത്ത് അലി എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു..ജിദ്ദ കെ.എം.സി.സി ആക്ടിങ്ങ് പ്രസിഡൻ്റ് സി.കെ റസാഖ് മാസ്റ്റർ,ട്രഷറർ അബ്ദുറഹ്‌മാൻ വെള്ളിമാട്കുന്ന്. ഭാരവാഹികളായ ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്‌ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ല കെ. എം. സി.സി പ്രസിഡൻ്റ് ഇസ്മായിൽ മുണ്ടംപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്‌ഹാഖ് മാസ്റ്റർ, ചെയർമാൻ കെ.കെ. മുഹമ്മദ്, ബഷീർ കീഴില്ലത്ത്, കെ.പി.അബ്‌ദുറഹ്‌മാൻ ഹാജി,എം എം മുജീബ് മുതുവല്ലൂർ എന്നിവർ സംസാരിച്ചു.
സുലൈമാൻ ഹാജിക്കുള്ള കെ എം സി സി ഉപഹാരം മണ്ഡലം ഭാരവാഹികൾ ചേർന്ന നൽകി. മണ്ഡലത്തിൽ നിന്ന് ഹജ്ജ് സേവനത്തിന് പോയവരെ പൊന്നാട നൽകി ചടങ്ങിൽ ആദരിച്ചു. ഡോക്ടർ കെ.പി സുലൈമാൻ ഹാജി മറുപടി പ്രസംഗം നടത്തി. ജീവകാരുണ്യ രംഗത്തും സേവന മേഖലകളിലും കെ.എം.സി.സി ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും ഏറെ മാതൃകാപരമാണെന്നും നിസ്വാർത്ഥരായ പ്രവർത്തകരുടെ ഈ പ്രസ്ഥാനത്തെ സമൂഹം എ പ്പോഴും നെഞ്ചേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഐദീൻ ചെറുകാവ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ സ്വാഗതവും ഓർഗനൈസിങ്ങ് സെക്രട്ടറി ശറഫു വാഴക്കാട് നന്ദിയും പറഞ്ഞു. കബീർ നീറാട്, കെ.കെ. ഫൈറൂസ്, യാസർ അറഫാത്ത്, മുഷ്താഖ് മധുവായി, ലത്തീഫ് പൊന്നാട്, മുഹമ്മദ് കുട്ടി മുണ്ടക്കുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

