ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി;സഹായം വിതരണം ചെയ്തു
text_fieldsജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതിയുടെ സഹായ തുകകൾ വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്‌ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചപ്പോൾ
ജിദ്ദ: ജിദ്ദ കെ.എം.സി.സി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതി ഫണ്ടിൽനിന്ന് 403 പേർക്കുള്ള സഹായം വിതരണം ചെയ്തു.
25 പേരുടെ കുടുംബത്തിന് മരണാനന്തര സഹായവും മറ്റുള്ളവർക്ക് ചികിത്സ സഹായവും എക്സിറ്റ് ആനുകൂല്യങ്ങളുമാണ് നൽകിയത്. ജിദ്ദയിൽ മരിച്ച രണ്ടു പേരുടെ കുടുംബങ്ങൾക്ക് പാണക്കാട്ട് നടന്ന ചടങ്ങിൽ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ 5 ലക്ഷം രൂപ വീതമുള്ള ചെക്കുകൾ കൈമാറിയാണ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സുരക്ഷ പദ്ധതിയിൽ കാലാനുസൃതമായ പരിഷ്കരണം വരുത്തി ഗുണഭോക്താക്കൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്ന ജിദ്ദ കെ.എം.സി.സിയെ തങ്ങൾ പ്രത്യേകം അഭിനന്ദിച്ചു. എല്ലാ പ്രവാസികളും കെ.എം.സി.സി സുരക്ഷ പദ്ധതിയിൽ അംഗത്വമെടുത്ത് കുടുംബത്തിന്റെ ഭാവി സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര, ഭാരവാഹികളായ നാസർ മച്ചിങ്ങൽ, എ.കെ. മുഹമ്മദ് ബാവ, സിറാജ് കണ്ണവം തുടങ്ങി നിരവധി കെ.എം.സി.സി നേതാക്കളും പ്രവർത്ത കരും പങ്കെടുത്തു.
2009ൽ തുടക്കം കുറിച്ച ജിദ്ദ കെ.എം.സി.സി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതി ഇപ്പോൾ 17ാം വർഷത്തിലേക്ക് കടക്കുകയാണ്.
പിന്നിട്ട 16 വർഷങ്ങളിലായി മരിച്ച നൂറുകണക്കിന് പ്രവാസികളുടെ നിസ്സഹായരും അനാഥകളുമായ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അംഗങ്ങളുടെ ചികിത്സ സഹായത്തിനുമായി പദ്ധതി വിഹിതമായി ശതകോടികളാണ് കെ.എം.സി.സി വിതരണം ചെയ്തതെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

