Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദ കേരള പൗരാവലി 'വേൾഡ് കപ്പ് ഫിയസ്റ്റ' സംഘടിപ്പിക്കുന്നു

text_fields
bookmark_border
യുനീക് എഫ്.സി യാംബു
cancel

ജിദ്ദ: ലോകം മുഴുവൻ ലോകകപ്പിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ജിദ്ദ കേരള പൗരാവലി 'വേൾഡ് കപ്പ് ഫിയസ്റ്റ'എന്ന പേരിൽ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജിദ്ദ മത്താർ ഗദീമിലുള്ള ശബാബിയ്യ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ് നവംബർ 18ന് വൈകീട്ട് അഞ്ച് മണി മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ജിദ്ദയിലെ സീനിയറും ജൂനിയറുമായ പ്രമുഖ ടീമുകൾ പങ്കെടുക്കും. വേൾഡ് കപ്പിനെ വരവേൽക്കുന്നതിന്റെ ഭാഗമായി കാണികൾക്ക് പങ്കെടുക്കാൻ കഴിയുന്ന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. താൽപര്യമുള്ള ടീമുകൾ 21നുമുമ്പ് രജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച യോഗത്തിൽ കബീർ കൊണ്ടോട്ടി, മൻസൂർ വയനാട്, ഷരീഫ് അറക്കൽ, സി.എം. അഹമ്മദ് ആക്കോട്, അസീസ് പട്ടാമ്പി, അബ്ദുൽ മജീദ് നഹ, സലിം പൊറ്റയിൽ, ഹസൻ കൊണ്ടോട്ടി, സുൽഫി മമ്പാട്, ഷഫീഖ് കൊണ്ടോട്ടി, ഷാനി എന്നിവർ സംബന്ധിച്ചു. ഫോൺ: 054 619 5206, 050 209 9346.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jeddah Kerala Pauravali organizes 'World Cup Fiesta'
Next Story