ജിദ്ദ കേരള പൗരാവലി വിവിധ സാംസ്കാരിക കൂട്ടായ്മകളെ ആദരിച്ചു
text_fieldsജിദ്ദ കേരളപൗരാവലിയുടെ ആദരവ് ഇശൽ കലാവേദി പ്രവർത്തകർ അതിഥികളിൽ നിന്നും ഏറ്റുവാങ്ങുന്നു
ജിദ്ദ: ജിദ്ദ കേരള പൗരാവലി ലോകകപ്പിനോടനുബന്ധിച്ച് നടത്തിയ 'വേൾഡ് കപ്പ് ഫിയസ്റ്റ'യിൽ വിവിധ സാംസ്കാരിക, കലാപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയമായ കൂട്ടായ്മകളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. കേരളത്തിൽ നിന്നുള്ള 14 ജില്ല കൂട്ടായ്മകളുടെയും സഹകരണത്തിലും സാന്നിധ്യത്തിലുമാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
ഇശൽ കലാവേദി, മോഡൽ സ്കൂൾ മക്ക, തൃശൂർ സൗഹൃദ വേദി, ടീം ഹാപ്പിനസ്, എച്ച് ആൻഡ് ഇ ലൈവ്, ടീം തരിവള എന്നീ കൂട്ടായ്മകളുടെ പ്രതിനിധികളായ ഇബ്രാഹീം ഇരിങ്ങല്ലൂർ, മുഹമ്മദ് കുട്ടി അരിമ്പ്ര, ജമാൽ പേരാമ്പ്ര, ഹസീന അഷ്റഫ്, ഷെമീന ടീച്ചർ, കബീർ അകോയ, ബഷീർ മാനിപുരം, പാപ്പൂ ജോസ്, സുവിജ സത്യൻ, ഷാജു, സോഫിയ സുനിൽ, സനാഹ് സയ്യിദ്, നദീറ ടീച്ചർ, നൗഷാദ്, ഡോ. ഇന്ദു, റാഫി ബീമാപള്ളി എന്നിവരാണ് ജിദ്ദ നാഷനൽ ആശുപത്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജിദ്ദ കേരള പൗരാവലി രക്ഷാധികാരി അബ്ദുൽ മജീദ് നഹക്ക് ജിദ്ദ കേരളീയ സമൂഹം യാത്രാമംഗളങ്ങൾ നേർന്നു. ജിദ്ദ നാഷനൽ ആശുപത്രി ചെയർമാൻ വി.പി. മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. പി.എം. മായിൻ കുട്ടി (പ്രസി. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), റഫീഖ് പത്തനാപുരം (നവോദയ), കെ.ടി.എ. മുനീർ (ഒ.ഐ.സി.സി), ഇസ്ഹാഖ് പൂണ്ടോളി (കെ.എം.സി.സി), ഹസ്സൻ കൊണ്ടോട്ടി, സി.എം. അഹമ്മദ് ആക്കോട് എന്നിവർ സംസാരിച്ചു.
റോഷൻ, നാസിമുദ്ദീൻ മണനാക്ക് (തിരുവനന്തപുരം), മനോജ് (കൊല്ലം), അലി തേക്ക്തോട് (പത്തനംതിട്ട), അനീസ് (കോട്ടയം), അബ്ദുൽ ഖാദർ (എറണാകുളം), സുവിജ സത്യൻ (തൃശൂർ), അസീസ് പട്ടാമ്പി (പാലക്കാട്), ഡോ. അഷ്റഫ് (മലപ്പുറം), വഹാബ് (കോഴിക്കോട്), ഷിബു സെബാസ്റ്റ്യൻ (വയനാട്), കുബ്ര ലത്തീഫ് (കാസർകോട്) എന്നിവർ വിവിധ ജില്ല കൂട്ടായ്മകൾക്കുവേണ്ടി ആശംസകൾ അർപ്പിച്ചു.
പട്ടുറുമാൽ ഫെയിം അനീഷ് തിരൂർ, സോഫിയ സുനിൽ, കാസിം കുറ്റ്യാടി, മുജീബ് കൽപറ്റ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഉണ്ണി തെക്കേടത്ത്, ഹിഫ്സുറഹ്മാൻ, അഹമ്മദ് ഷാനി, സുൽഫി മമ്പാട്, വേണു അന്തിക്കാട്, നിസാർ മടവൂർ, സലിം പൊറ്റയിൽ, സലിം നാണി, ഷിഫാസ്, ഷഫീഖ് കൊണ്ടോട്ടി, ഉണ്ണീൻ പുലാക്കൽ, ബാബു കല്ലട എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

