ജിദ്ദ കേരള പൗരാവലി സൗദി ദേശീയ ദിനം ആഘോഷിക്കുന്നു
text_fieldsജിദ്ദ: 93മത് സൗദി ദേശീയ ദിനാഘോഷം ജിദ്ദ കേരള പൗരാവലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 23ന് ശനിയാഴ്ച സംഘടിപ്പിക്കുന്ന പരിപാടിയിൽ ജിദ്ദ കേരള പൗരാവലിയുടെ പ്രതിനിധി സഭ അംഗങ്ങളും കുടുംബാംഗങ്ങളും സംബന്ധിക്കും.
ജിദ്ദയിലെ സാംസ്കാരിക, മാധ്യമ രംഗത്തെ വ്യക്തിത്വങ്ങളും പരിപാടിയുടെ ഭാഗമാകും. 77ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർക്കുള്ള പ്രശംസപത്രവും വിജയികൾക്കുള്ള മെഡലുകളും ആഘോഷ പരിപാടിയിൽ വിതരണം ചെയ്യും. ചിത്രരചനയിൽ പങ്കാളികളായ വിദ്യാർഥികളുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.
സൗദി ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന പരിപാടിയിൽ ദേശീയദിന സന്ദേശം, വിവിധ കലാ, സംഗീത പരിപാടികൾ, ദേശീയദിന ക്വിസ്, കേക്ക് വിതരണം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും.
വൈകീട്ട് ഏഴ് മുതൽ രാത്രി 11.30 വരെയായിരിക്കും പരിപാടികളെന്ന് ജിദ്ദ കേരള പൗരാവലി ഇവന്റ് മാനേജ്മെന്റ് പ്രതിനിധികളായ അസ്ഹാബ് വർക്കല, റാഫി ബീമാപള്ളി, നൗഫൽ വണ്ടൂർ, സുബൈർ വയനാട്, വീരാൻകുട്ടി കൊയിസൻ, ഷമീർ നദ്വി (പി.ആർ ആൻഡ് മീഡിയ) എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

