Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകപരിസ്ഥിതി ദിനം...

ലോകപരിസ്ഥിതി ദിനം ആചരിച്ച്​ ജിദ്ദ കേരള കലാസാഹിതി വനിതാ വിഭാഗം

text_fields
bookmark_border
ലോകപരിസ്ഥിതി ദിനം ആചരിച്ച്​ ജിദ്ദ കേരള കലാസാഹിതി വനിതാ വിഭാഗം
cancel

ജിദ്ദ: പ്രവാസി സാംസ്‌കാരിക കൂട്ടായ്മയായ കേരള കലാസാഹിതിയുടെ വനിതാ വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ വനിതകളെയും കുട്ടികളെയും അണിനിരത്തി ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, ആവാസ വ്യവസ്ഥ തുടങ്ങിയ പ്രധാനപ്പെട്ട പരിസ്ഥിതി വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾ ചിത്രങ്ങളും ചാർട്ടുകളും വരച്ചു. ഈ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇതിനോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

വനിതാ വിഭാഗം കൺവീനർ ഷാനി ഷാനവാസ് പരിപാടിക്ക് നേതൃത്വം നൽകി. റിസാന ജെഫ്തികർ, സലീന മുസാഫിർ എന്നിവരും ദിനാചരണ പരിപാടികൾ ഏകോപിപ്പിക്കാൻ രംഗത്തുണ്ടായിരുന്നു. ചടങ്ങിൽ ദീപ ജോൺസൺ ഗിറ്റാർ ആലപിച്ചു. രക്ഷാധികാരി മുസാഫിർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. നൗഷാദ് അടൂർ, ഡാർവിൻ, സന്തോഷ് വടവട്ടത്, എ. അലവി, മോഹൻ ബാലൻ, മനീഷ മാത്യു തുടങ്ങിയവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

റജിയ, ഫൈസി, സുനിത, റാണി, മനീഷ, റൈജ, ജെൽമ, സുജ, മഞ്ജു, ജാൻസി, രേണുക, സാബിറ, ഷബാന, റൂബി, തുഷാര, നസീമ, രാഷ്‌ന, മാഷിത, സൗമ്യ, ഷിംന, നദിയാ, ബിൻസി, ഷാന എന്നിവർ പരിപാടിയിൽ സജീവമായി സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Environment DayWomens Sectionkerala kalasahithi
News Summary - Jeddah Kerala Kalasahiti Women's Section celebrates World Environment Day
Next Story