ജിദ്ദ കേരള എൻജിനിയേഴ്സ് ഫോറം ഓണാഘോഷം
text_fieldsജിദ്ദ: കേരള എൻജിനീയർസ് ഫോറം (കെ.ഇ.എഫ്) ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. എ.ഐ മാവേലിയെ രംഗത്തിറക്കി നടത്തിയ പരിപാടി നവ്യാനുഭൂതി പകർന്നു.
ജിദ്ദ കേരള എൻജിനയർസ് ഫോറം സംഘടിപ്പിച്ച ഓണാഘോഷപരിപാടികളിൽനിന്ന്
എല്ലായിടത്തും നിർമിത ബുദ്ധിയുടെ കാലമാണെന്ന സന്ദേശം നൽകി മാവേലിയെ എ.ഐ സാങ്കേതിക വിദ്യയിലൂടെ കാണികളിൽനിന്നും അവതരിപ്പിച്ചത് സദസ്സിന് ആവേശമായി. പരിപാടികൾ നിയന്ത്രിക്കാൻ എ.ഐ അവതാറുകൾ എത്തിയതും സദസ്സിൽ ഏറെ കൗതുകമുയർത്തി. അത്തപൂക്കളം, ഓണസദ്യ, പായസ മത്സരം, കുട്ടികൾക്കുള്ള കളറിങ് മത്സരങ്ങൾ, കുട്ടികളുടെ സൗദി നാഷനൽ ഡേ പരേഡ്, എ.ഐ ഫോട്ടോബൂത്ത്, കഹൂത് ക്വിസ്, ട്രിലോജി ടീം ഒരുക്കിയ ഓർക്കസ്ട്ര എന്നിവ പരിപാടിക്ക് നിറക്കൂട്ട് നൽകി. കെ. ഇ. ഫ് അംഗങ്ങളും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കൺവീനർ അസ്ബീർ, വിജിഷ, പ്രസിഡന്റ് സെഫുവാൻ, സെക്രട്ടറി ആദിൽ, ട്രഷറർ അബ്ദുൽ മജീദ് എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളും നേതൃത്വം നൽകി. എ.ഐ പ്രോഗ്രാമിന് പിന്നണിയിൽ പ്രവർത്തിച്ച കെ.ഇ.ഫ് ടെക്നിക്കൽ ടീമിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

