ജിദ്ദ കരുവാരക്കുണ്ട് പുൽവെട്ട പ്രവാസി കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsനിസാം പാറമ്മൽ (പ്രസി.), നൗഫൽ വട്ടപ്പറമ്പിൽ (ജന. സെക്ര.), ഷാനു പൊറ്റയിൽ
(ട്രഷറർ)
ജിദ്ദ: ജിദ്ദയിലെ മലപ്പുറം കരുവാരകുണ്ട് പുൽവെട്ട പ്രവാസി കൂട്ടായ്മ രൂപവത്കരിച്ചു. ശറഫിയ്യ റയാൻ വില്ലയിൽ ചേർന്ന രൂപീകരണ യോഗത്തിൽ യൂനുസ് പയ്യാക്കോട് അധ്യക്ഷത വഹിച്ചു.
ഷമ്മാസ് കുണ്ടുകാവിൽ, മുജീബ് നാലകത്ത്, പി.കെ റഫീഖ്, ടി.കെ ജലീൽ, പി. ശിഹാബ്, സി.പി സുൽഫി, റിഷാദ്, പി. ഹാരിസ്, കുഞ്ഞാപ്പു നാലകത്ത് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
നൗഫൽ വട്ടപ്പറമ്പിൽ സ്വാഗതവും ഷാനു പൊറ്റയിൽ നന്ദിയും പറഞ്ഞു. കൂട്ടായ്മ ഭാരവാഹികളായി നിസാം പാറമ്മൽ (പ്രസിസന്റ്), നൗഫൽ വട്ടപ്പറമ്പിൽ (ജനറൽ സെക്രട്ടറി), ഷാനു പൊറ്റയിൽ (ട്രഷറർ) എന്നിവരെയും മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.

