ജിദ്ദ-കരുവാരക്കുണ്ട് പഞ്ചായത്ത് കെ.എം.സി.സി പെൻഷൻ വിതരണോദ്ഘാടനം നിർവഹിച്ചു
text_fieldsജിദ്ദ-കരുവാരക്കുണ്ട് പഞ്ചായത്ത് കെ.എം.സി.സി പെൻഷൻ പദ്ധതി ഉദ്ഘാടനം എൻ. ഉണ്ണീൻ കുട്ടി നിർവഹിക്കുന്നു
ജിദ്ദ: ജിദ്ദ-കരുവാരക്കുണ്ട് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി നടത്തുന്ന ‘മുസാഅദ പെൻഷൻ പദ്ധതി’ കരുവാരക്കുണ്ട് മുസ്ലിം ലീഗ് ഓഫിസിൽ കമ്മിറ്റി പ്രസിഡന്റ് എൻ. ഉണ്ണീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പെൻഷൻ വിതരണോദ്ഘാടനം പി. ഇമ്പിച്ചിക്കോയ തങ്ങൾ നിർവഹിച്ചു. ജിദ്ദ വണ്ടൂർ മണ്ഡലം കെ.എം.സി.സി ട്രഷറർ ഷംസു ഇല്ലിക്കുത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി. ട്രഷറർ പി.കെ. നാസർ, എ.കെ. ഹംസ കുട്ടി, ബഷീർ ഹാജി, കുഞ്ഞാപ്പു കക്കറ, ഉവൈസ്, നാണി തങ്ങൾ, ജിദ്ദ കെ.എം.സി.സി വൈസ് പ്രസിഡന്റ് ആസിഫ് തരിശ്, എക്സി.അംഗങ്ങളായ ജംഷീർ കുട്ടത്തി, ഷംസു ചെരിയത്ത് പുൽവെട്ട, അനീഷ് കുരുണിയിൽ,ജോ. സെക്രട്ടറി നൗഫൽ കക്കറ എന്നിവർ സംസാരിച്ചു. മുൻ ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി പറവെട്ടി മാനുപ്പ സ്വാഗതവും ഷമീർ ശമി നന്ദിയും പറഞ്ഞു.

