ജിദ്ദ കരുളായി പ്രവാസി സംഘം 15ാം വാർഷികം സമാപിച്ചു
text_fieldsകരുളായി പ്രവാസി സംഘം 15ാം വാർഷികം കെ.പി.എസ് ചെയർമാൻ നാസർ കരുളായി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ കരുളായി പ്രവാസി സംഘം (കെ.പി.എസ്) ജിദ്ദയുടെ ഒരു വർഷം നീണ്ടുനിന്ന 15-ാം വാർഷികം സമാപിച്ചു. ജിദ്ദ അജ്വാദിലെ ‘മറീനാ വില്ല’യിൽ നടന്ന സമാപന പരിപാടിയിൽ നൂറുക്കണക്കിന് കരുളായി സ്വദേശികളുടെ നിറസാന്നിധ്യത്തിൽ വ്യത്യസ്ത കലാപരിപാടികൾ നടന്നു. വാർഷികത്തോടനുബന്ധിച്ച് ഫുട്ബാൾ മത്സരങ്ങൾ നേരത്തെ നടന്നിരുന്നു. കരുളായി പാലിയേറ്റീവിനായി പുതിയ ഫാർമസി പ്രവാസി സംഘം വകയായി നൽകി. യാംബുവിലേക്ക് ഫ്ലവർഷോ കാണാൻ ഉല്ലാസയാത്രയും നടത്തിയിരുന്നു.
വാർഷിക മഹാസംഗമം ചെയർമാൻ നാസർ കരുളായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ബാസ് നെച്ചിക്കാടൻ അധ്യക്ഷത വഹിച്ചു. കുട്ടികളുടെയും കുടുംബിനികളുടേയും ഒപ്പന, നൃത്തം, നാടോടി നൃത്തം, ഗ്രൂപ് ഡാൻസ് എന്നീ കലാപ്രകടനങ്ങൾ അരങ്ങേറി. പ്രഗത്ഭ ഗായകർ അണിനിരന്ന സംഗീതപരിപാടികളും നടന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി മ്യൂസിക്കൽ ചെയർ, ചാക്കിലോട്ടം, മിഠായി പെറുക്കൽ, ഷൂട്ടൗട്ട് എന്നിവയും, വടംവലി മത്സരവും ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
സുബൈർ വട്ടോളി (പ്രസി., നിയോ), അനസ് നിലമ്പൂർ (ജന. സെക്ര., നിയോ), റാഫി (വഴിക്കടവ് ജീവ), അഫ്സൽ (എടക്കര സേവ), ജാബിർ (ചുങ്കത്തറ സീപ്പാർട്ട്സ്), അബൂട്ടി പള്ളത്ത് (പോത്തുകല്ല് പോപ്പി), സൈഫുദ്ദീൻ വാഴയിൽ (നിലമ്പൂർ സ്വാൻ), ശിഹാബ് (അമരമ്പലം ജാപ്പ), ഫസലുറഹ്മാൻ (മൂത്തേടം മ്യൂസ്) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മോയിൻകുട്ടി മുണ്ടോടൻ സ്വാഗതവും ട്രഷറർ റഫീഖ് ചൂരപ്പിലാൻ നന്ദിയും പറഞ്ഞു.
വി.കെ. മജീദ്, താജ റിയാസ്, അഫ്സാർ മുണ്ടോടൻ, അജീഷ്, സൗഫൽ, സഫറലി, സുഹൈൽ, സമീർ കുഞ്ഞ്, റിയാസ് കൂടക്കര, സിറാസ്, അബ്ബാസ് പൂന്തിരുത്തി, മുൻഫർ, അനസ്, നാണി കൂടക്കര, നവാസ് ചെറിയാപ്പു, ഗിയാസ്, ഷൈൻ, ശിഹാബ്, ഫായിസ്, ഷാൻ, ശംസു, സുമയ്യ, ലുലു സുൽഫത്ത്, അഫീഫ സൗഫൽ, ഷെറിൻ അഫ്സാർ, റുഖിയ അബ്ബാസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

