ജിദ്ദ-കണ്ണൂർ വിമാന സർവീസിന് തുടക്കമായി; ആദ്യ സർവീസിൽ 172 യാത്രക്കാർ
text_fieldsജിദ്ദയിൽ നിന്നും കണ്ണൂരിലെത്തിയ ആദ്യ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കുന്നു
ജിദ്ദ: ജിദ്ദയില്‍നിന്ന് കണ്ണൂരിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസിന് തുടക്കമായി. ഞായറാഴ്ച്ച രാവിലെ ആറ് മണിയോടെ ജിദ്ദയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എസ് 798 വിമാനം ഫുൾ ബോർഡിൽ 172 യാത്രക്കാരുമായി ഉച്ചക്ക് 2.09ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി.
ആദ്യ സർവിസിനെ കണ്ണൂർ വിമാനത്താവളത്തിൽ ഔദ്യോഗികമായി വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അധികൃതർ സ്വീകരിച്ചത്. യാത്രക്കാരുടെ വേഗത്തിലുള്ള എമിഗ്രെഷൻ ക്ലിയറന്‍സുകള്‍ക്കായി പ്രത്യേക സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥനാമുറികളും വിശ്രമസ്ഥലവുമടക്കം പ്രത്യേക സൗകര്യങ്ങളും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.
രാവിലെ 10 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എസ് 799 വിമാനം 172 യാത്രക്കാരുമായി ഉച്ചക്ക് 1.35 ന് ജിദ്ദയിൽ ഇറങ്ങി. കണ്ണൂർ-ജിദ്ദ ആദ്യ യാത്രക്കാരിൽ കൂടുതലും ഉംറ തീർത്ഥാടകരായിരുന്നു. ജിദ്ദയിലും പരിസരങ്ങളിലുമുള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കണ്ണൂർ - ജിദ്ദ നേരിട്ടുള്ള വിമാന സർവിസിന് തുടക്കമായത്. നിലവിൽ ഞായറാഴ്ച്ച മാത്രമാണ് ഇരു ഭാഗത്തേക്കുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവിസുകൾ. മ