ജിദ്ദ ഇസ്പാഫ് പാരൻറ്സ് എക്സലന്‍സ് അവാർഡുകൾ വിതരണം ചെയ്തു
text_fieldsജിദ്ദ ഇസ്പാഫ് പാരൻറ്സ് എക്സലന്‍സ് അവാര്‍ഡ് വിതരണചടങ്ങിൽ പങ്കെടുത്തവർ
ജിദ്ദ: ഇന്ത്യന്‍ സ്കൂള്‍ പാരൻറ്സ് ഫോറം (ഇസ്പാഫ്) പാരൻറ്സ് എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു. ഇഫത്ത് യൂനിവേഴ്സിറ്റി ഡീൻ ഡോ. രീം അൽ മദനി മുഖ്യാതിഥിയായിരുന്നു. ഇസ്പാഫ് ജിദ്ദ പ്രസിഡൻറ് എൻജി. മുഹമ്മദ് ബൈജു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസൽ സ്വാഗതം പറഞ്ഞു. അഹമ്മദ് ഹിഫ്സുറഹ്മാൻ ഖിറാഅത്ത് നിർവഹിച്ചു. എൻജി. ജുനൈസ് ബാബു (ഗുഡ് ഹോപ്പ് അക്കാദമി), ഇന്ത്യൻ സ്കൂൾ (ഗേൾസ്) വൈസ് പ്രിൻസിപ്പൽ ഫർഹദന്നിസ ടീച്ചർ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം ഡോ. അബ്ദുൽ സുബൈർ, സാദിഖ തരന്നും, ഡോ. ഷിബു (ഗുഡ് ഹോപ്പ് അക്കാദമി) എന്നിവർ അവാർഡ് വിതരണംചെയ്തു.
ഡോ. അബ്ദുൽ സുബൈർ സംസാരിച്ചു. അമീറലി, ഡോ. മുഷ്ഖാത്ത് മുഹമ്മദലി, നിഷാം, കെ.എം. റിയാസ്, വാസു വെള്ളേടത്ത്, അൻവർ അബ്ദുറഹ്മാൻ, ബാസിൽ ബഷീർ, മുഹമ്മദ് ഷമീർ, ലത്തീഫ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു. എൻജി. മുഹമ്മദ് കുഞ്ഞി, ദിയാ സാദത്ത്, അഹ്ലം, അൻവർ ലാൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.
എൻജി. ബുഷൈര്‍ അബൂബക്കർ, എൻജി. അജ്ന അന്‍വര്‍ ലാൽ എന്നിവർ നേതൃത്വം നൽകി. സലാഹ് കാരാടൻ, നാസർ ചാവക്കാട്, റിയാസ്, ശിഹാബ്, ഹിഫ്സു റഹ്മാൻ, അഹമ്മദ് യൂനസ്, അൻവർ ഷാജ, ജൈസൽ ബാബു, അബ്ദുൽ റഷാദ് കരുമാറ, അൻവർ ലാൽ, ഹാനി അമീർ അലി, റഫീഖ് പാണക്കാട്, മുഹമ്മദ് ഷമീർ, ആദിൽ ഇല്ലിക്കൽ, അനസ് മുഹമ്മദ്, മുഹമ്മദ് ബഷീർ, അബ്ദുറഹ്മാൻ വലിയകത്ത്, മുഹമ്മദ് നൗഷാദ്, അബ്ദുൽ മജീദ്, അബ്ദുൽ ഗഫൂർ വളപ്പൻ, ഫവാസ് കടപ്രത്, ആൻസി ബുഷൈർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

