Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ണ്ടെ​യ്‌​ന​ർ...

ക​ണ്ടെ​യ്‌​ന​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ റെ​ക്കോ​ഡ് നേ​ട്ട​വു​മാ​യി ജി​ദ്ദ ഇ​സ്‌​ലാ​മി​ക് തു​റ​മു​ഖം

text_fields
bookmark_border
ക​ണ്ടെ​യ്‌​ന​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ റെ​ക്കോ​ഡ് നേ​ട്ട​വു​മാ​യി ജി​ദ്ദ ഇ​സ്‌​ലാ​മി​ക് തു​റ​മു​ഖം
cancel
camera_alt

ജി​ദ്ദ ഇ​സ്‌​ലാ​മി​ക് തു​റ​മു​ഖം

ജി​ദ്ദ: ക​ണ്ടെ​യ്‌​ന​റു​ക​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ റെ​ക്കോ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച് ജി​ദ്ദ ഇ​സ്‌​ലാ​മി​ക് തു​റ​മു​ഖം. ഒ​രു മാ​സ​ത്തി​നി​ടെ 90,000 ത്തി​ല​ധി​കം ക​ണ്ടെ​യ്‌​ന​റു​ക​ളും ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ട്ര​ക്കു​ക​ളു​മാ​ണ് തു​റ​മു​ഖം വ​ഴി ക​ട​ന്നു​പോ​യ​ത്.

ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​ത്രം 17 ക​പ്പ​ലു​ക​ൾ തു​റ​മു​ഖ​ത്ത് എ​ത്തി​യ​താ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സൗ​ദി അ​റേ​ബ്യ​യു​ടെ ‘വി​ഷ​ൻ 2030’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച രാ​ജ്യ​ത്തി​െൻറ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സ്സു​ക​ളി​ൽ ഒ​ന്നാ​ക്കി മാ​റ്റാ​നാ​ണ് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ തു​ട​രു​ന്ന​തി​നി​ട​യി​ൽ​ത്ത​ന്നെ, വി​വി​ധ ഗ​ൾ​ഫ് തു​റ​മു​ഖ​ങ്ങ​ളി​ൽ നി​ന്ന് വ​ഴി​തി​രി​ച്ചു​വി​ട്ട ക​പ്പ​ലു​ക​ൾ, ട്ര​ക്കു​ക​ൾ, ക​ണ്ടെ​യ്‌​ന​റു​ക​ൾ എ​ന്നി​വ​യു​ടെ വ​ർ​ദ്ധി​ച്ച ഗ​താ​ഗ​തം വി​ജ​യ​ക​ര​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ ജി​ദ്ദ ഇ​സ്‌​ലാ​മി​ക് തു​റ​മു​ഖ​ത്തി​ന് സാ​ധി​ച്ച​താ​യി സൗ​ദി പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. വി​വി​ധ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ‘മ​വാ​നി’ ന​ട​പ്പാ​ക്കി വ​രു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​നേ​ട്ട​ത്തി​ന് ക​രു​ത്താ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Jeddah Islamic Port sets record in container handling
Next Story