Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി​ദ്ദ ഇ​ശ​ൽ ക​ലാ​വേ​ദി ഡോ. ​വി​നീ​ത പി​ള്ള​യെ ആ​ദ​രി​ച്ചു

text_fields
bookmark_border
ജി​ദ്ദ ഇ​ശ​ൽ ക​ലാ​വേ​ദി ഡോ. ​വി​നീ​ത പി​ള്ള​യെ ആ​ദ​രി​ച്ചു
cancel
camera_alt

ജി​ദ്ദ ഇ​ശ​ൽ ക​ലാ​വേ​ദി ഡോ. ​വി​നീ​ത പി​ള്ള​യെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹീം

ഇ​രി​ങ്ങ​ല്ലൂ​ർ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ജി​ദ്ദ: ജി​ദ്ദ​യി​ലെ ഇ​ശ​ൽ ക​ലാ​വേ​ദി മ​ഹാ​മാ​രി​കാ​ല​ത്തു പ്ര​വാ​സി​ക​ൾ​ക്ക് ത​ണ​ലാ​യി പ്ര​വ​ർ​ത്തി​ച്ച ഡോ. ​വി​നീ​ത പി​ള്ള​യെ ആ​ദ​രി​ച്ചു. ശ​റ​ഫി​യ്യ ഇ​മ്പീ​രി​യ​ൽ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മം കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​വി​നീ​ത പി​ള്ള​ക്കു​ള്ള ഉ​പ​ഹാ​രം ഇ​ശ​ൽ ക​ലാ​വേ​ദി പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹീം ഇ​രി​ങ്ങ​ല്ലൂ​ർ കൈ​മാ​റി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ സാ​ദി​ഖ​ലി തു​വ്വൂ​ർ, സു​ൽ​ഫി​ക്ക​ർ ഒ​താ​യി, സം​ഘാ​ട​ക​ൻ ഗ​ഫൂ​ർ ചാ​ലി​ൽ, ഇ​ശ​ൽ ക​ലാ​വേ​ദി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ, ഷാ​ജ​ഹാ​ൻ ഗൂ​ഡ​ല്ലൂ​ർ, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, അ​ഷ്‌​റ​ഫ്‌ പൊ​ന്നാ​നി, ജ​മാ​ൽ പേ​രാ​മ്പ്ര, അ​ബ്ബാ​സ് വേ​ങ്ങൂ​ർ, ഫൈ​സ​ൽ മൊ​റ​യൂ​ർ, ഹ​സീ​ന അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ഗാ​ന​സ​ന്ധ്യ​യി​ൽ ബ​ഷീ​ർ തി​രൂ​ർ, മു​ഹ​മ്മ​ദ്‌ കു​ട്ടി അ​രി​മ്പ്ര, ഹ​ക്കീം അ​രി​മ്പ്ര, അ​ൽ ന​ഷാ അ​ൻ​വ​ർ, മ​ൻ​സൂ​ർ നി​ല​മ്പൂ​ർ, ഷ​ബീ​ർ കൊ​ട്ട​പ്പു​റം, ഫ​ർ​സാ​ന യാ​സി​ർ, ഡോ. ​മി​ർ​സാ​ന, നു​ഫി ഹാ​ഷിം, റാ​ലി​യ റ​ഫീ​ഖ്, ഹ​സീ​ന അ​ഷ്‌​റ​ഫ്‌, ബാ​പ്പു​ട്ടി, ഇ​സ്മാ​ഈ​ൽ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

റി​ഫു റ​ഫീ​ഖ്, റി​ഹാ​ബ് സ​ർ​ജാ​സ്, അ​ൽ റി​സ അ​ൻ​വ​ർ, റീം ​സ​ർ​ജാ​സ്, ഇ​ഷാ ന​ഹ​ൽ ജു​നൈ​സ് എ​ന്നി​വ​ർ നൃ​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​ശ​ൽ ക​ലാ​വേ​ദി കു​ടും​ബ​ത്തി​ലേ​ക്ക് പു​തു​താ​യി ക​ട​ന്നു​വ​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹീം ഇ​രി​ങ്ങ​ല്ലൂ​ർ, ചെ​യ​ർ​മാ​ൻ ബ​ഷീ​ർ തി​രൂ​ർ എ​ന്നി​വ​ർ അം​ഗ​ത്വ ഫോ​റം വി​ത​ര​ണം ചെ​യ്തു. ഇ​ബ്രാ​ഹിം ക​ണ്ണൂ​ർ സ്വാ​ഗ​ത​വും റ​ഫീ​ഖ് കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

ശി​ഹാ​ബ് പു​ളി​ക്ക​ൽ, റി​ഹാ​ബ് സ​ർ​ജാ​സ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. അ​ൻ​സി​ഫ് അ​ബൂ​ബ​ക്ക​ർ, ഗ​ഫൂ​ർ, ശാ​ഹു​ൽ, അ​ഷ്‌​റ​ഫ് ചെ​റു​കോ​ട്, സാ​ഗ​ർ, സു​ഹൈ​ർ, സി​ജി ശാ​ഹു​ൽ, സാ​ബി​റ സാ​ഗ​ർ, സ​മീ​റ റ​ഫീ​ഖ്, ക​ദീ​ജ ബ​ഷീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeddah Ishal Kalavedi honors Dr. Vineeta Pillai
Next Story