റെഡ്സീ ബോക്സിങ് മത്സരത്തിന് ജിദ്ദ ഒരുങ്ങി
text_fieldsഅലക്‌സാണ്ടർ ഉസൈക്കും ആൻറണി ജോഷ്വയും മുമ്പ് നടന്ന മത്സരത്തിൽ നിന്ന്
ജിദ്ദ: ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ജിദ്ദ നഗരം ഒരുങ്ങി. ഈ മാസം 20നാണ് നിലവിലെ ചാമ്പ്യൻ യുക്രെയ്ൻ താരം അലക്‌സാണ്ടർ ഉസൈക്കും അദ്ദേഹത്തിന്റെ ബ്രിട്ടീഷ് എതിരാളിയായ ആൻറണി ജോഷ്വയും ഏറ്റുമുട്ടുന്ന മത്സരം. ഇരുവരും ജിദ്ദയിലെത്തി. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര കായികമത്സരമാണ് റെഡ് സീ ബോക്സിങ് മത്സരം.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകൾ കാണാൻ കാത്തിരിക്കുന്ന, ബോക്സിങ് ലോകത്തെ ഏറ്റവും ശക്തമായ പോരാട്ടത്തിനാണ് ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി ഹാൾ സാക്ഷ്യം വഹിക്കുക. യുക്രെയ്ൻ താരം അലക്സാണ്ടർ ഉസൈക്, മുൻ ലോകചാമ്പ്യൻ ജോഷ്വയിൽ നിന്ന് നേടിയെടുത്ത കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനാണ് ജിദ്ദയിലെ റിങ്ങിലെത്തുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലണ്ടനിലെ ടോട്ടൻഹാം ഹോട്‌സ്‌പർ സ്റ്റേഡിയത്തിൽ 60,000 കാണികൾ പങ്കെടുത്ത മത്സരത്തിലാണ് ഉസൈക്, ജോഷ്വയെ തോൽപിച്ചത്. 2019 ഡിസംബറിൽ റിയാദിലെ ദറഇയയിൽ നടന്ന പോരാട്ടത്തിലൂടെ ആൻറി റൂയിസിനോട് വിജയിച്ചതിന് ശേഷം ജോഷ്വ സൗദിയിൽ പങ്കെടുക്കുന്ന രണ്ടാമത്തെ മത്സരമായിരിക്കും ജിദ്ദയിലേത്. ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ബോക്സർമാരിലൊരാളാണ് ഉസൈക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

