ജിദ്ദ ഇന്റർനാഷനൽ മോട്ടോസർഫ് സീസൺ ചാമ്പ്യൻഷിപ് സമാപിച്ചു
text_fieldsജിദ്ദ ഇൻറർനാഷനൽ മോട്ടോസർഫ് സീസൺ ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ജിദ്ദ ഗവർണർ അമീർ സഉൗദ് ബിൻ ജലവി ട്രോഫികൾ സമ്മാനിക്കുന്നു
ജിദ്ദ: ജിദ്ദ ഇൻറർനാഷനൽ മോട്ടോസർഫ് സീസൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ജിദ്ദയുടെ വടക്കുഭാഗത്തുള്ള അബ്ഹുർ കോർണീഷ് ഏരിയയിൽ ജിദ്ദ ഗവർണർ അമീർ സഉൗദ് ബിൻ ജലവിയുടെ സാന്നിധ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് 2024 സീസൺ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. മത്സരം മൂന്ന് ദിവസം നീണ്ടുനിന്നു. വലിയ മത്സരത്തിന് സാക്ഷ്യം വഹിച്ച ശേഷം വിജയികൾക്കുള്ള കപ്പ് ഗവർണർ കൈമാറി. വിവിധ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ നടത്തി മറൈൻ സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് മോട്ടോസർഫ് ചാമ്പ്യൻഷിപ്പ് വരുന്നത്. ജിദ്ദ സീസണിലെ സന്ദർശകർക്ക് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള ഓപ്ഷനുകൾ വൈവിധ്യവത്കരിക്കുന്നതിനുമാണ്. അത്ലറ്റുകളുടെ അനുഭവം വർധിപ്പിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്ന നൂതന സാങ്കേതികവിദ്യകൾ ഈ കായിക വിനോദത്തിെൻറ സവിശേഷതയാണ്. പരിസ്ഥിതി സൗഹൃദ വാട്ടർ സ്പോർട്സിെൻറ ലോകത്തിലെ മുൻനിര ലക്ഷ്യസ്ഥാനമായി ഇതിനെ ഉയർത്തിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

