ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഡിസംബറിൽ
text_fieldsജിദ്ദ: ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഡിസംബറിൽ നടക്കും. ഡിസംബർ എട്ടുമുതൽ 17വരെ നീണ്ടുനിൽക്കുന്ന പുസ്തക മേളക്കുള്ള ഒരുക്കവും സൗദി ലിറ്ററേച്ചർ-പബ്ലിഷിങ്-ട്രാൻസലേഷൻ അതോറിറ്റിക്കുകീഴിൽ പുരോഗമിക്കുകയാണ്. അതോറിറ്റിയുടെ പ്രധാന സംരംഭങ്ങളിലൊന്നാണ് രാജ്യത്ത് വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കുന്ന പുസ്തക മേള. 600ലധികം പ്രസാധകരുടെ വിപുലമായ പങ്കാളിത്തം ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയിലുണ്ടാകും.
പ്രഭാഷണങ്ങൾ, സാംസ്കാരിക ശിൽപശാലകൾ, വിദഗ്ധരും ബുദ്ധിജീവികളും പങ്കെടുക്കുന്ന സെമിനാറുകൾ, കവിത സായാഹ്നങ്ങൾ, നാടകാവതരണം, കുട്ടികൾക്കുള്ള വിദ്യാഭ്യാസ, പരിശീലന പരിപാടികൾ എന്നിവയും മേളയിലുണ്ടാവും. പ്രദർശനത്തോടനുബന്ധിച്ച് ജിദ്ദയിൽ രണ്ട് സമ്മേളനങ്ങൾ സംഘടിപ്പിക്കാനും അതോറിറ്റി ആലോചിക്കുന്നുണ്ട്. ഈ വർഷം അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ പുസ്തകമേളയാണ് ജിദ്ദയിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

