ജിദ്ദ നവോദയ വളന്റിയർ മീറ്റ്
text_fieldsജിദ്ദ നവോദയ സംഘടിപ്പിച്ച വളന്റിയർ മീറ്റിൽ പങ്കെടുത്തവർ
മക്ക: ഈ വർഷത്തെ ഹജ്ജിനെത്തുന്ന തീർഥാടകർക്ക് സേവനം ചെയ്യാൻ ജിദ്ദ നവോദയ വളന്റിയർ മീറ്റ് സംഘടിപ്പിച്ചു. ഹജ്ജിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും ആവശ്യമായ മാർഗനിർദേശം നൽകുന്നതിനും ജിദ്ദ നവോദയയുടെ കർമഭടന്മാർ രംഗത്തുണ്ട്.
മലയാളികൾക്കു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും മറ്റു രാഷ്ട്രങ്ങളിൽനിന്നും എത്തുന്ന ഹാജിമാർക്കും നവോദ വളന്റിയർമാരുടെ സേവനം ഈ വർഷവും ഏറെ ഉപകരിക്കും. ഹറം പരിസരം, അസീസിയ, വിവിധ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ആവശ്യമായ സേവനങ്ങൾ നൽകാൻ നവോദയ വളന്റിയർമാർ വിവിധ ഷിഫ്റ്റുകളിലായി രംഗത്തിറങ്ങുമെന്നും സംഘാടകർ അറിയിച്ചു. രക്ഷാധികാരി ശിഹാബുദ്ദീൻ എണ്ണപ്പാടം പരിപാടി ഉദ്ഘാടനം ചെയ്തു. മക്ക നവോദയ ഏരിയ പ്രസിഡന്റ് റഷീദ് ഒലവക്കോട് അധ്യക്ഷത വഹിച്ചു. ബുഷർ, റാഫി മേലാറ്റൂർ, റിയാസ് വെള്ളാമ്പുറം, നഴ്സൽ പത്തനംതിട്ട, സാലിഹ് വാണിയമ്പലം എന്നിവർ സംസാരിച്ചു. മക്ക നവോദയ ട്രഷറർ ബഷീർ നിലമ്പൂർ പാനൽ അവതരിപ്പിച്ചു. നവോദയ വളന്റിയർ ക്യാപ്റ്റൻ ഷറഫുദ്ദീൻ കാളികാവ് യോഗത്തിൽ വളന്റിയർമാർക്ക് വേണ്ട നിർദേശങ്ങൾ നൽകി. മക്ക നവോദയ ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ സ്വാഗതവും ഷജീർ കൊല്ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

