Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഇ​ന്ത്യ​ൻ​സ്...

ജി​ദ്ദ ഇ​ന്ത്യ​ൻ​സ് ഫ്ര​ണ്ട്സ് ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്; മ​ഹ​ജ​ർ ഹീ​റോ​സ് ചാ​മ്പ്യ​ൻ​മാ​ർ

text_fields
bookmark_border
ജി​ദ്ദ ഇ​ന്ത്യ​ൻ​സ് ഫ്ര​ണ്ട്സ് ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്; മ​ഹ​ജ​ർ ഹീ​റോ​സ് ചാ​മ്പ്യ​ൻ​മാ​ർ
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ​സ് ഫ്ര​ണ്ട്സ് ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ചാ​മ്പ്യ​ന്മാ​രാ​യ മ​ഹ​ജ​ർ ഹീ​റോ​സ് ടീം ​ട്രോ​ഫി​യു​മാ​യി

ജി​ദ്ദ: ജി​ദ്ദ ഇ​ന്ത്യ​ൻ​സ് ഫ്ര​ണ്ട്സ് ലീ​ഗ് ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ മ​ഹ​ജ​ർ ഹീ​റോ​സ് ചാ​മ്പ്യ​ന്മാ​രാ​യി. ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ റോ​റി​ങ് ല​യ​ൻ​സ് ആ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. നി​ശ്ചി​ത 12 ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത മ​ഹ​ജ​ർ ഹീ​റോ​സ് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 179 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ സ്കോ​ർ നേ​ടി. 23 ബോ​ളി​ൽ​നി​ന്ന് 67 റ​ൺ​സ് നേ​ടി​യ ജു​നൈ​സ് ക​ളി​യി​ലെ താ​ര​മാ​യി. നൈ​സ​ൽ 35 റ​ൺ​സും ഫൈ​സ​ൽ 31 റ​ൺ​സും നേ​ടി. മി​ക​ച്ച ടോ​ട്ട​ൽ മ​റി​ക​ട​ക്കാ​ൻ മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ റോ​റി​ങ് ല​യ​ൻ​സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 136 റ​ൺ​സ് നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

ആ​റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത നാ​ലു മാ​സം നീ​ണ്ടു​നി​ന്ന വാ​ശി​യേ​റി​യ ഒ​ന്നും ര​ണ്ടും പാ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ന്ന​ത്. ആ​ഷി​ക് ഖാ​ൻ മ​ഹ​ജ​റി​നെ​യും ഷ​മീ​ർ ഷാ​ജ​ഹാ​ൻ റോ​റി​ങ് ല​യ​ൻ​സി​നെ​യും ന​യി​ച്ചു. ക്വാ​ളി​ഫൈ മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റ​വും ഷാ​ർ​ക്‌​സ് ക്രി​ക്ക​റ്റ് സ്കോ​ഡും യോ​ഗ്യ​രാ​യെ​ങ്കി​ലും ഫൈ​ന​ൽ ബ​ർ​ത്ത് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച താ​ര​മാ​യി ഗൂ​ഗ്ലി ഗ്യാ​ങ്ങി​ലെ സ​ന്ദീ​പി​നെ​യും മി​ക​ച്ച ബാ​റ്റ​റാ​യി മ​ഹ​ജ​ർ ഹീ​റോ​സി​ലെ സൂ​ര​ജി​നെ​യും മി​ക​ച്ച ബോ​ള​റാ​യി കേ​ര​ള എ​ൻ​ജി​നീ​യ​ർ​സ് ഫോ​റ​ത്തി​ന്റെ സ​ജ്ജാ​ദി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. റ​ണ്ണ​റ​പ്പ് ടീ​മി​ന് ജി​ദ്ദ ഇ​ന്ത്യ​ൻ​സ് ഫ്ര​ണ്ട്സ് ലീ​ഗ് ക​ൺ​വീ​ന​ർ ഷാ​ന​വാ​സ് സ്നേ​ഹ​ക്കൂ​ട് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു

മു​ഹ​മ്മ​ദ് ഹ​സ​ൻ, അ​ൻ​വ​ർ ക​ല്ല​മ്പ​ലം, നി​യാ​സ് താ​നൂ​ർ, സ​ഫു​വാ​ൻ ത​ങ്ങ​ൾ, എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. നൗ​ഷാ​ദ് നൗ​ബോ​യു​ടെ ഹൃ​ദ്യ​മാ​യ ക​മ​ന്റ​റി കാ​ണി​ക​ളി​ൽ ആ​വേ​ശം ഉ​ള​വാ​ക്കി. ഷ​ഹീ​ർ ലൈ​വ് സ്ട്രീ​മിം​ഗ് നി​ർ​വ​ഹി​ച്ചു. പി ​എം സ​ഫ് വാ​ൻ, ഫാ​യി​സ് ആ​ലു​ങ്ക​ൽ, സി​റാ​ജ് ക​ണ്ണൂ​ർ, ആ​ഷി​ർ കൊ​ല്ലം, സ​ജീ​വ് റ​ഷീ​ദ്, കെ.​ടി റ​ഹീം, ഷാ​ജ​ഹാ​ൻ കൊ​ടി​മ​രം, ഹ​ർ​ഷ​ദ് കൊ​മ്പ​ൻ​സ്, സാ​ജി​ദ് ശാ​ലു, നി​ഷാ​ദ് റാ​ക്ക്, മു​സ്ത​ഫ അ​മാ​സി തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. നൗ​ഷാ​ദ് നൗ​ബോ​യ്, ലു​ലു സൈ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Newscricket tournamentJeddahgulf news malayalam
News Summary - Jeddah Indians Friends League Cricket Tournament; Mahajar Heroes are the champions
Next Story