Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ഇന്ത്യൻ സ്കൂൾ...

ജിദ്ദ ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം എക്സലൻസ് അവാർഡ്സ് സംഘടിപ്പിച്ചു

text_fields
bookmark_border
ജിദ്ദ ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം എക്സലൻസ് അവാർഡ്സ് സംഘടിപ്പിച്ചു
cancel

ജിദ്ദ: ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം (ഇസ്പാഫ്) 'ഇസ്പാഫ് പാരന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ്സ് 2026' പുരസ്കാര വിതരണ ചടങ്ങ് സംഘടിപ്പിച്ചു. ജിദ്ദ അൽ റൗദ സ്ട്രീറ്റിലുള്ള സിദാന ഹാളിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ളാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയും വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.

വിദ്യാർത്ഥികളുടെ അക്കാദമിക നേട്ടങ്ങളെ അംഗീകരിക്കുകയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്പാഫ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ഇസ്പാഫ് പ്രസിഡന്റ് എഞ്ചിനീയർ മുഹമ്മദ് ബൈജു അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അസ്‌ലം മുഖ്യപ്രഭാഷണം നടത്തി. ഇസ്പാഫിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അൻവർലാൽ, അഹ്ലം അൻവർലാൽ എന്നിവർ സംസാരിച്ചു.

പ്ലസ്ടുവിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. വിവിധ ഗ്രൂപ്പുകളിലെ ടോപ്പർമാരായ വിദ്യാർത്ഥികൾ അവരുടെ വിജയാനുഭവങ്ങൾ പങ്കുവെച്ച് അനുമോദന പ്രസംഗങ്ങൾ നടത്തി. ഇസ്പാഫ് കുടുംബാംഗങ്ങളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് പ്രത്യേക അവാര്‍ഡ്സ് സമ്മാനിച്ചു. ഈ അവാർഡുകൾ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിവിധ വകുപ്പ് മേധാവികളും വിദ്യാഭ്യാസ പ്രവർത്തകരും വിതരണം ചെയ്തു.

പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള അവാർഡുകൾ ജിദ്ദയിലെ വിവിധ സാമൂഹിക, വിദ്യാഭ്യാസ, ബിസിനസ് മേഖലകളിലെ പ്രമുഖർ വിതരണം ചെയ്തു. ചടങ്ങിന് പിന്തുണ നൽകിയ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. പരീക്ഷകളിൽ സമഗ്ര മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് പ്രത്യേക അവാര്‍ഡ്സ് നൽകി ആദരിച്ചു. അക്കാദമിക മികവിനൊപ്പം നേതൃത്വഗുണം, സഹപാഠ്യ പ്രവർത്തനങ്ങളിലെ പങ്കാളിത്തം, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവയും പരിഗണിച്ചാണ് ഈ പുരസ്കാരങ്ങൾ നൽകിയത്. നസ്റിൻ സിറാജ്, ജൊഹറ നവ്റീൻ എന്നിവർ പരിപാടിയിൽ അവതാരകരായിരുന്നു. ഇസ്പാഫ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസൽ സ്വാഗതവും ഇസ്പാഫ് വൈസ് പ്രസിഡന്റും അവാര്‍ഡ്സ് കൺവീനറുമായ എഞ്ചിനീയർ പി.കെ റിയാസ് നന്ദിയും പറഞ്ഞു. മാസ്റ്റർ മുഹമ്മദ് ഹിഫ്സു ഖുർആൻ പാരായണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolJeddahExcellence AwardsParents Forum
News Summary - Jeddah Indian School Parents Forum organized Excellence Awards
Next Story