രക്ഷിതാക്കളുമായി ചർച്ച നടത്തി ജിദ്ദ ഇന്ത്യൻ സ്കൂൾ അധികൃതർ
text_fieldsജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ നേരിടുന്ന യാത്രാപ്രശ്നം സ്കൂൾ അധികൃതരുമായി ചർച്ച ചെയ്യുന്ന ഇസ്പാഫ് അംഗങ്ങൾ
ജിദ്ദ: ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ നേരിടുന്ന യാത്രാ പ്രശ്നത്തെക്കുറിച്ച് ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം (ഇസ്പാഫ്) ഭാരവാഹികൾ സ്കൂൾ അധികൃതരുമായി ചർച്ച ചെയ്തു. പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസ്സൻ, മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ മുഹ്സിൻ ഹുസൈൻ ഖാൻ, കമ്മിറ്റി അംഗങ്ങളായ ജസീം അബു മുഹമ്മദ്, ഡോ. പ്രിൻസ് മുഫ്തി സിയാവുൽ ഹസ്സൻ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. കുട്ടികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും അതിന്റെ പരിഹാരത്തിന് സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര നടപടികളും ആവശ്യപ്പട്ടു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ ഈ വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. ഇന്നത്തെ തൊഴിൽ നിയമങ്ങളും മറ്റു നിയമവിഷയങ്ങളും പുതിയ കരാറിൽ ഏർപ്പെടുന്നതിൽ കാലതാമസം ഉണ്ടാക്കിയെന്നും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ യാത്രാസൗകര്യം വിദ്യാർഥികൾക്ക് ഒരുക്കുന്നതിൽ മാനേജ്മെന്റ് കമ്മിറ്റി പ്രത്യേകം നിഷ്കർഷത പുലർത്തുകയും ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തെന്നും വ്യക്തമാക്കി.
നിലവിൽ ഒമ്പതു മുതൽ 12 വരെയുള്ള വിദ്യാർഥികളുടെ യാത്രാസൗകര്യം ലഭ്യമാക്കിയെന്നും കെ.ജി വിദ്യാർഥികൾക്ക് അടുത്ത മൂന്നാഴ്ചക്കുള്ളിൽ യാത്രാസൗകര്യം ഒരുക്കുമെന്നും അവർ അറിയിച്ചു. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള യാത്രാസൗകര്യം വേനലവധിക്കുശേഷം ലഭ്യമാകും. യാത്രാപ്രശ്നത്തിന് പുറമെ മറ്റു വിഷയങ്ങളും മാനേജ്മെന്റ് കമ്മിറ്റിയുടെയും പ്രിൻസിപ്പലിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നു. അതിൽ സ്കൂളിന്റെ മുന്നിലുള്ള യാത്രക്കുരുക്ക്, ശുചിമുറിയുടെ അവസ്ഥ, കുടിവെള്ള ശീതീകരണ സംവിധാനം, ലൈബ്രറി സൗകര്യത്തിലെ അപര്യാപ്തത തുടങ്ങിയവ പരിഹരിക്കുന്നതിനായി ഇതിനകം നടപടി സ്വീകരിച്ചു തുടങ്ങിയതായി സ്കൂൾ അധികൃതർ അറിയിച്ചു.
വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യാനും അതിന്റെ പരിഹാര നടപടികൾ കൂടിയാലോചിക്കാനും വരും നാളുകളിൽ കൂടിക്കാഴ്ചകൾ തുടരാൻ വേണ്ടിയുള്ള ഇസ്പാഫിന്റെ നിർദേശം മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ചു. അധ്യാപകരിൽ ശരിയായ യോഗ്യതയുള്ളവരുടെ കുറവും കോവിഡിനുശേഷം ഓഫ്ലൈൻ ക്ലാസിൽ കണ്ടുവരുന്ന പ്രശ്നങ്ങളും മാനേജ്മെന്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഈ വിഷയം ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ പ്രിൻസിപ്പൽ ഏറ്റെടുത്തു നടപ്പാക്കുമെന്നും അറിയിച്ചു.
സ്വകാര്യ വാഹനങ്ങൾക്ക് ഗേൾസ് സ്കൂൾ ഗേറ്റിന് അടുത്തും ബോയ്സ് സ്കൂൾ കോമ്പൗണ്ടിലും കുട്ടികളെ ഇറക്കാൻ ഉപാധികളോടെ അനുവദിക്കുമെന്നും ഉറപ്പുനൽകി. കോഎജുക്കേഷൻ നടപ്പാക്കിയതുമൂലം കുട്ടികളുടെ സെഷൻ മാറിയതുകൊണ്ട് അനുഭവിക്കുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ, ആവശ്യമുള്ള പാരന്റ്സ് പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവർക്ക് ഇ-മെയിൽ അയച്ചു പരിഹാരം തേടാവുന്നതാണ്. ആവശ്യമുള്ള നടപടി പ്രിൻസിപ്പൽ ഉടൻ സ്വീകരിക്കുന്നതാണ്. ചർച്ചയിൽ പ്രസിഡന്റിന് പുറമെ ഇസ്പാഫിനെ പ്രതിനിധാനം ചെയ്ത് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടിവ് അംഗങ്ങളായ ഫസ്ലിൻ, ജാഫർഖാൻ, റഫീഖ് പെരൂൾ, അഹമ്മദ് യൂനുസ്, മുഹമ്മദ് ബൈജു, സലാഹ് കാരാടൻ എന്നിവരും പങ്കെടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

