Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ഇന്ത്യൻ സ്‌കൂൾ...

ജിദ്ദ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി രക്ഷിതാക്കളിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ജിദ്ദ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി രക്ഷിതാക്കളിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു
cancel

ജിദ്ദ: ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ച​താ​യി സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​സ​ഫ​ർ ഹ​സ​ൻ അ​റി​യി​ച്ചു. ഏ​ഴം​ഗ സ​മി​തി​യി​ലേ​ക്കാ​ണ് അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ​ത് ഒ​രാ​ൾ വ​നി​ത​യാ​യി​രി​ക്ക​ണം. അ​പേ​ക്ഷ ഫോ​റം ബോ​യ്സ് സ്‌​കൂ​ൾ റി​സ​പ്‌​ഷ​ൻ കൗ​ണ്ട​റി​ൽ​നി​ന്ന്​ ഞാ​യ​റാ​ഴ്ച മു​ത​ൽ വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 16 വ​രെ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് നാ​ല് വ​രെ അ​പേ​ക്ഷ ഫോ​റം ല​ഭി​ക്കും.

ആ​നു​കൂ​ല്യ​ങ്ങ​ളോ പ്ര​തി​ഫ​ല​മോ ഇ​ല്ലാ​തെ സ്‌​കൂ​ളി​ന്റെ ഉ​ന്ന​മ​ന​ത്തി​ന് സേ​വ​നം ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​രി​ൽ​നി​ന്നാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ർ​ക്ക് സ്‌​കൂ​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ര​ക്ഷാ​ക​ർ​തൃ​ത്വം ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ല​വി​ൽ 11, 12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. ഇ​ന്ത്യ​ക്കാ​രാ​യ ജി​ദ്ദ നി​വാ​സി​ക​ളും അ​ക്കാ​ദ​മി​ക, ഭ​ര​ണ നി​ർ​വ​ഹ​ണ, സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​ക​രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച യോ​ഗ്യ​ത​യും പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​രും പ്ര​ശ​സ്ത​മാ​യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​ഫ​ഷ​ന​ലു​ക​ളു​മാ​യി​രി​ക്ക​ണം. അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഡി​ഗ്രി, പി.​ജി, എം.​ബി.​ബി.​എ​സ് യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യോ മ​റ്റു ഇ​ന്ത്യ​ൻ ഉ​ന്ന​ത സ്ഥാ​പ​ന​ങ്ങ​ളോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. വ​നി​ത​ക​ളി​ൽ പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന. നി​ല​വി​ൽ സ്‌​കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രോ അ​വ​രു​ടെ ബ​ന്ധു​ക്ക​ളോ മു​ൻ ജീ​വ​ന​ക്കാ​രോ മ​റ്റു സ്‌​കൂ​ൾ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളോ ആ​വാ​ൻ പാ​ടി​ല്ല.

ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ അം​ഗീ​കാ​ര​പ​ത്ര​വും 8,000 റി​യാ​ലി​ൽ കു​റ​യാ​ത്ത മാ​സ​ശ​മ്പ​ളം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന സൗ​ദി ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്ക​ണം. സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​യി​ൽ കാ​ണി​ച്ച ജോ​ലി​യും ഇ​ഖാ​മ​യി​ലു​ള്ള ജോ​ലി​യും ഒ​ന്നാ​യി​രി​ക്ക​ണം. സ്‌​കൂ​ളി​ന്റെ പു​രോ​ഗ​തി, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്ത​ൽ എ​ന്നി​വ ല​ക്ഷ്യം​വെ​ച്ച് താ​ൻ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ന്തെ​ല്ലാ​മെ​ന്ന് 100 വാ​ക്കി​ൽ ക​വി​യാ​തെ വി​ശ​ദീ​ക​രി​ച്ച നോ​ട്ടും ഹാ​ജ​രാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schooljeddah Indian School
News Summary - Jeddah Indian School Board invites applications from parents
Next Story