ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പൊതുപ്രഭാഷണം
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ ഉനൈസ് പാപ്പിനിശ്ശേരി സംസാരിക്കുന്നു
ജിദ്ദ: ഖുർആനിൽ ഏറ്റവുമധികം പേരെടുത്തു പറഞ്ഞ പ്രവാചകൻ മൂസയുടെ ജീവിതം മുഴുവൻ നിർഭയത്വത്തിേൻറതാണെന്നും ഒരു മുസ്ലിമിെൻറ ജീവിതത്തിൽ മാതൃകയാക്കാനുള്ള ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നുപോയ പ്രവാചകനായിരുന്നു അദ്ദേഹമെന്നും വാഗ്മിയും ഇസ്ലാഹി പ്രഭാഷകനുമായ ഉനൈസ് പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ 'പ്രതിസന്ധിയുടെ സമുദ്രത്തിെൻറ മുന്നിൽ ഒരു ദൈവദൂതൻ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൃഷ്ടാവിെൻറ ഒരുപാട് സഹായങ്ങൾ ലഭിച്ചിട്ടും മൂസ പ്രവാചകനോട് നന്ദികേട് കാണിക്കുകയായിരുന്നു ജൂതന്മാർ. വാഗ്ദത്ത ഭൂമിയായ ഫലസ്തീൻ ലഭിക്കാൻ അവിടെയുണ്ടായിരുന്ന 'അമാലിക്കുകൾ' എന്ന വിഭാഗത്തോട് ഏറ്റുമുട്ടേണ്ട അവസ്ഥ വന്നപ്പോൾ മൂസ നബിയും അദ്ദേഹത്തിെൻറ രക്ഷിതാവും പോയി യുദ്ധം ചെയ്യട്ടെയെന്നും അവിടെ ഭൂമി ലഭിച്ചാൽ തങ്ങൾ അവിടേക്ക് വന്നോളാമെന്നുമുള്ള പരിഹാസമായിരുന്നു അവരുടെ പ്രതികരണം. നന്ദികേടിെൻറ ഫലമായി അവർ 40 വർഷം സീനാ മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലഘട്ടത്തിൽ ആ വേദന മനസ്സിൽ വെച്ചുകൊണ്ടാണ് മൂസ നബി മരണപ്പെട്ടത്. ശത്രുക്കളിൽനിന്ന് ഒരുപാട് പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിലും സ്വന്തം അണികളിൽ നിന്ന് ഇതുപോലുള്ള ഒരു നന്ദികേട് അവസാനത്തെ പ്രവാചകൻ മുഹമ്മദ് നബിക്ക് പോലും ഉണ്ടായിട്ടില്ല.
തെൻറ അനുയായികൾ താൻ പഠിപ്പിച്ചത് കൃത്യമായി പിന്തുടരുന്നത് കണ്ടുകൊണ്ട് സംതൃപ്തിയോടെ ഈ ലോകത്ത് നിന്ന് വിട പറയാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് ഏറെ സന്തോഷം നൽകുന്നതാണെന്നും ഉനൈസ് പാപ്പിനിശ്ശേരി പറഞ്ഞു. ഷിഹാബ് സലഫി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

