Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഇ​ന്ത്യ​ൻ...

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെന്റർ പൊ​തു​പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെന്റർ പൊ​തു​പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

'ആ​രും അ​റി​യാ​ത്ത ര​ഹ​സ്യ​മാ​യ ന​ന്മ​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ സം​ഘി​ടി​പ്പി​ച്ച പൊ​തു​പ്ര​ഭാ​ഷ​ണം പ​രി​പാ​ടി​യി​ൽ അ​ഹ്മ​ദ് സ​ദാ​ദ് മ​ദ​നി സം​സാ​രി​ക്കു​ന്നു.

Listen to this Article

ജി​ദ്ദ: 'ആ​രും അ​റി​യാ​ത്ത ര​ഹ​സ്യ​മാ​യ ന​ന്മ​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ പൊ​തു​പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. അ​ഹ്മ​ദ് സ​ദാ​ദ് മ​ദ​നി വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രാ​ത്രി​യു​ടെ അ​ന്ത്യ യാ​മ​ങ്ങ​ളി​ൽ ഇ​രു​കൈ​ക​ളും സ​ർ​വ്വ​ലോ​ക സ്ര​ഷ്ടാ​വി​ലേ​ക്കു​യ​ർ​ത്തി ര​ഹ​സ്യ​മാ​യി പാ​പ​മോ​ച​ന​മ​ർ​ത്ഥി​ക്കു​ന്ന അ​ടി​മ​യെ കാ​രു​ണ്യ​ത്തി​ൻ്റെ ദൈ​വം ഏ​റെ ഇ​ഷ്ട​പെ​ടു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ന​വ​രാ​ശി​ക്ക് മോ​ക്ഷ​ത്തി​ന്റെ മാ​ർ​ഗ്ഗ​മാ​യി അ​വ​ത​രി​ച്ച ഇ​സ്ലാം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ദൈ​വം ഏ​റെ ക​രു​ണ​യു​ള്ള​വ​നാ​ണ്. തെ​റ്റു​ക​ൾ സം​ഭ​വി​ക്കു​ക എ​ന്നു​ള്ള​ത് മ​നു​ഷ്യ​സ​ഹ​ജ​മാ​ണ്. ആ ​തെ​റ്റു​ക​ളി​ൽ പ​ശ്ചാ​ത​പി​ച്ചു​കൊ​ണ്ട് ത​ൻ​റെ ജീ​വി​ത​ത്തെ വി​മ​ലീ​ക​രി​ക്കു​ക​യും ന​ന്മ​യു​ടെ പാ​ത​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് മ​നു​ഷ്യ​നും ദൈ​വ​വും ത​മ്മി​ലു​ള്ള ര​ഹ​സ്യ​മാ​യ ബ​ന്ധ​ത്തി​ൻ​റെ കാ​ത​ൽ.

പു​റം​മോ​ടി​യി​ലേ​ക്ക​ല്ല, മ​റി​ച്ച് ഹൃ​ദ​യ​വി​ശു​ദ്ധി​യി​ലേ​ക്കാ​ണ് സ്ര​ഷ്ടാ​വ് നോ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു വി​ശ്വാ​സി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ര​ഹ​സ്യ​മാ​യി ന​ന്മ​ക​ൾ ചെ​യ്യു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ സൂ​ക്ഷ്മ​ത​യു​ള്ള​വ​നാ​കാ​ൻ ക​ഴി​യും.

പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി​യും സ​മൂ​ഹ​ത്തി​ലെ സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും ദാ​ന​ധ​ർ​മ്മ​ങ്ങ​ളി​ലും സാ​മൂ​ഹ്യ സേ​വ​ന​ങ്ങ​ളി​ലും ഇ​ട​പെ​ടു​ന്ന​ത് നാ​ശ​മാ​ണെ​ന്നും ര​ഹ​സ്യ​മാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ മാ​ത്ര​മാ​ണ് ലോ​ക ര​ക്ഷി​താ​വി​ങ്ക​ൽ കു​ടു​ത​ൽ പ്ര​തി​ഫ​ലാ​ർ​ഹ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം സ​ദ​സി​നെ ഉ​ണ​ർ​ത്തി. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​ത​വും ഷാ​ഫി മ​ജീ​ദ് ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahIndian Islamic Centerpublic lecture
News Summary - Jeddah Indian Islamic Center organizes public lecture
Next Story