ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ‘പെൺമ 2.0’ സംഘടിപ്പിച്ചു
text_fieldsജിദ്ദ: ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കും ക്രിയാത്മകമായി ഇടപെടാൻ സാധിക്കണമെന്നും സംഘടിതമായ പ്രവർത്തനങ്ങളിലൂടെ ഒരുപാട് കാര്യങ്ങൾ നിർവഹിക്കാൻ സ്ത്രീകൾക്കാകുമെന്നും ഐ.എസ്.എം സംസ്ഥാന സെക്രട്ടറി യാസിർ അറഫാത്ത് അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിലുള്ള ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി സംഘടിപ്പിക്കപ്പെട്ട ‘പെൺമ 2.0’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന സമകാലിക സ്ത്രീ വിമർശനങ്ങളെക്കുറിച്ചും അതിനോട് ബൗദ്ധികമായി പ്രതികരിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം സദസ്സിനെ ബോധവൽക്കരിച്ചു. കുടുംബത്തിന്റെയും അതിലൂടെ ധാർമികമായ ഒരു സമൂഹത്തിന്റെയും നിർമിതിക്ക് സ്ത്രീകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ലേഡീസ് വിങ് പ്രസിഡന്റ് ആമിന വാളപ്ര അധ്യക്ഷത വഹിച്ചു. ദഅവ ബുക്ക് പ്ലാറ്റിനം അംഗത്വത്തെ കുറിച്ചും അതിന്റെ ഭാഗമായി നടത്തേണ്ട പ്രബോധന പ്രവർത്തനങ്ങളെക്കുറിച്ചും പരിപാടിയിൽ ചർച്ച ചെയ്തു. ജനറൽ സെക്രട്ടറി റാദിയ സ്വാഗതവും ഫാത്തിമ സാലിഹ് നന്ദിയും പറഞ്ഞു.
2025-26 പ്രവർത്തന കാലയളവിലേക്ക് ലേഡീസ് വിങ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികൾ: ആമിന വാളപ്ര (പ്രസി.), മുഹ്സിന അബ്ദുൽ ഹമീദ്, ഷർഫീന, ബുഷ്റ (വൈ. പ്രസി.), റാലിയ (ജന. സെക്ര.), റഷ ബാസിമ, ഫാത്തിമ സാലിഹ്, സക്കിയ (ജോ. സെക്ര.), സലീമ (ട്രഷ.), ഹസീന മമ്മൂട്ടി, ഹെമ്ന, നശീദ റഷീദ് (ഉപ. സമിതി അംഗങ്ങൾ), നജ്മ, വർധ (എക്സി. അംഗങ്ങൾ).
മറ്റു അംഗങ്ങൾ: ഹസീന അറക്കൽ, ഷാഹിദ, നൂറ അബ്ബാസ്, റഹ്മത്ത്. സബ് കമ്മിറ്റി കൺവീനർമാർ: റഷ ബാസിമ, ഹെമ്ന (ദഅവ), മുഹ്സിന അബ്ദുൽ ഹമീദ്, ഹസീന മമ്മൂട്ടി (ലേൺ ദ ഖുർആൻ), ഫാത്തിമ സാലിഹ്, നജ്മ (നിച്ച് ഓഫ് ട്രൂത്ത്), ഷറഫീന ആമീൻ (വളന്റിയർ ക്യാപ്റ്റൻ), ബുഷറ, വർദ്ധ (സ്കോഡ് വർക്ക്), സലീമ, നഷീദ റഷീദ് (റിസപ്ഷൻ, അംഗത്വം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

