ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻറർ സംഘടിപ്പിച്ച പൊതുപ്രഭാഷണ പരിപാടിയിൽ അഹമ്മദ് അനസ് മൗലവി സംസാരിക്കുന്നു
ജിദ്ദ: ‘ഫിത്നകളുടെ കാലത്തെ വിശ്വാസിയുടെ നിലപാട്’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻറർ പൊതുപ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. സെൻറർ ഹോളിൽ നടന്ന പരിപാടിയിൽ പ്രമുഖ ഇസ്ലാഹീ പ്രഭാഷകൻ അഹമ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. നിലവിലെ യുദ്ധസാഹചര്യങ്ങളിൽ അറബ് രാഷ്ട്രങ്ങളെ മോശമായി ചിത്രീകരിക്കുകയും ഷിയാ വിശ്വാസങ്ങളെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന പ്രവണതയാണ് വിശ്വാസികൾ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിെൻറയും ആക്രമണം നേരിടുന്നു എന്ന കാരണത്താൽ ഇറാനെ പിന്തുണയ്ക്കണമെന്ന് ചിലർ വാദിക്കുന്നുണ്ട്. എന്നാൽ ഈ ആക്രമണങ്ങളുടെ പേരിൽ യാതൊരു പ്രകോപനവുമില്ലാതെ അയൽരാജ്യങ്ങളായ അറബ് രാഷ്ട്രങ്ങളെ ആക്രമിക്കുന്നതിലൂടെ ഇറാൻ ഒരേസമയം മർദിതനും മർദകനുമായി മാറുകയാണ്.
രാജ്യങ്ങളെ തകർക്കാൻ ആഭ്യന്തര കലാപങ്ങൾ സൃഷ്ടിക്കുക എന്നത് സാമ്രാജ്യത്വ ശക്തികളുടെ തന്ത്രമാണ്. ഈ ലക്ഷ്യങ്ങൾക്ക് ഇറാൻ തുണ നിൽക്കുമ്പോൾ, വിവേകത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അറബ് ഭരണാധികാരികളുടെ തണലിൽ നിന്നുകൊണ്ടാണ് പലരും ഷിയാഇസത്തെ പ്രകീർത്തിക്കുന്നതെന്ന് തിരിച്ചറിയണം. രാഷ്ട്രീയ വിഷയങ്ങളുടെ മറവിൽ യഥാർത്ഥ വിശ്വാസത്തിൽ നിന്ന് വഴിതെറ്റിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ വീണുപോകരുതെന്നും വസ്തുതകൾ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രഭാഷണത്തിന് ശേഷം ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. ചടങ്ങിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

