ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsഇസ്ലാം; യുദ്ധവും സമാധാനവും' എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ ഷിഹാബ് സലഫി സംസാരിക്കുന്നു.
ജിദ്ദ: ജാതിയും മതവുമെല്ലാം ചോദിച്ചുകൊണ്ട് അക്രമം നടത്തുന്നവർ ഏതെങ്കിലും മതവിശ്വാസികളല്ലെന്നും ഭീകരവാദവും തീവ്രവാദവുമാണ് അവരുടെ യഥാർത്ഥ മതമെന്നും ഇസ്ലാഹീ പ്രഭാഷകൻ ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു. 'ഇസ്ലാം; യുദ്ധവും സമാധാനവും' എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻററിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാളുകൾ ആയുധമെടുത്ത് പോരാട്ടത്തിനിറങ്ങിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകാവകാശിയാണെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. അക്രമത്തിനെതിരെ സദാ പ്രതികരിക്കുക എന്നതാണ് ഒരു വിശ്വാസിയുടെ നിലപാട്.
ഒരു വിശ്വാസി എപ്പോഴും അക്രമത്തിനെതിരെ പ്രതികരിക്കേണ്ടത് അവധാനതയോടെയും ഗുണകാംക്ഷയോടെയുമാകണം. സ്വന്തത്തിന് എതിരാണെങ്കിൽ പോലും നീതിക്ക്വേണ്ടി നിലകൊള്ളണം.
യുദ്ധത്തിന്റെ സ്കോറിങ് ആവേശത്തോടെ ചർച്ച ചെയ്യുമ്പോഴും യുദ്ധം ഒന്നിനും ശാശ്വത പരിഹാരമല്ല എന്നാണ് നയതന്ത്രരംഗത്തെ വിദഗ്ദ്ധരൊക്കെ അഭിപ്രായപ്പെടുന്നത്. പല രാഷ്ട്രങ്ങളും വർഷങ്ങളായി അതിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ജനങ്ങളെയും അത് ബാധിക്കുമെന്ന് നാം ഓർക്കണമെന്നും അദ്ദേഹം ഉണർത്തി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നദാഷ ഗാനമാലപിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു. ആസിം ആശിഖ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

