ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിജ്ഞാന സായാഹ്ന സദസ്സ്
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച വിജ്ഞാന സായാഹ്ന സദസ്സിൽ എൻ.വി. സക്കരിയ, നസറുദ്ദീൻ റഹ്മാനി, അലി ഷാക്കിർ മുണ്ടേരി എന്നിവർ സംസാരിക്കുന്നു
ജിദ്ദ: ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട എല്ലാ പ്രവാചകന്മാരും ആദ്യം പ്രബോധനം ചെയ്തത് തൗഹീദ് അഥവാ ഏകദൈവ വിശ്വാസമായിരുന്നെന്നും അതുകൊണ്ട് തന്നെ മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യം തൗഹീദ് ഉൾക്കൊള്ളുകയാണെന്നും കേരള ജംഇയ്യത്തുൽ ഉലമ സമിതി അംഗം എൻ.വി സക്കരിയ. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച വിജ്ഞാന സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർത്തമാനകാലത്ത് മനുഷ്യൻ പ്രശ്ന പരിഹാരത്തിന് മരണമടഞ്ഞ മഹാൻമാരുടെ ശവകുടീരങ്ങളിൽ അഭയം പ്രാപിക്കുന്ന കാഴ്ചയാണ് സർവസാധാരണമായുള്ളത്. എന്നാൽ മരിച്ചവർക്ക് ഭൗതിക ലോകവുമായി ബന്ധമില്ലെന്നും ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലയെന്നുമുള്ള ദൃഢവിശ്വാസം മനുഷ്യ മനസ്സിൽ ഉറപ്പിക്കുന്നതാണ് ഇസ്ലാം മുന്നോട്ടുവെക്കുന്ന ഏകദൈവ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ പ്രവാചകരും സൃഷ്ടാവിൽ പങ്കു ചേർക്കുന്നതിനെക്കുറിച്ച് സമൂഹത്തെ താക്കീത് ചെയ്തവരായിരുന്നുവെന്ന് അദ്ദേഹം സദസ്സിനെ ഉണർത്തി. ‘ആരാധന കച്ചവടവും ലാഭവും’ എന്ന വിഷയത്തിൽ നസറുദ്ദീൻ റഹ്മാനിയും ‘വിജ്ഞാനത്തിെൻറ പ്രാധാന്യം’ എന്ന വിഷയത്തിൽ അലി ഷാക്കിർ മുണ്ടേരിയും സംസാരിച്ചു. ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് ശിഹാബ് സലഫി അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

