ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ്
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന പി.വി. മുഹമ്മദ്
അഷ്റഫിനുള്ള ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപഹാരം
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ
മദനി നൽകുന്നു
ജിദ്ദ: മൂന്നര പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന പി.വി. മുഹമ്മദ് അഷ്റഫിന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉപഹാരം നൽകി. കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് സ്വലാഹി, മുഹമ്മദ് മദനി എന്നിവർ പങ്കെടുത്തു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും വൈസ് പ്രസിഡന്റ് നൂരിഷാ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

