‘ഖുർആനിന്റെ അമാനുഷികത’; പൊതുപ്രഭാഷണം
text_fieldsജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ സംഘടിപ്പിച്ച പൊതുപ്രഭാഷണ പരിപാടിയിൽ ഷൈൻ ഷൗക്കത്തലി സംസാരിക്കുന്നു
ജിദ്ദ: ‘ഖുർആനിന്റെ അമാനുഷികത’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ ഷൈൻ ഷൗക്കത്തലി സംസാരിച്ചു. ലോകാവസാനം വരെയുള്ള ജനങ്ങൾക്കൊരു ദൃഷ്ടാന്തമാണ് ഖുർആനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ പ്രവാചകന്മാർക്കും ആ കാലഘട്ടത്തിന് യോജിച്ച ചില അത്ഭുതസിദ്ധികളാണ് സൃഷ്ടാവ് നൽകിയതെങ്കിൽ അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് നൽകിയ ഖുർആൻ ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കും ഒരത്ഭുതമാണ്.
'ഹൃദയങ്ങൾക്ക് ശാന്തി ലഭിക്കുന്നത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടാണ്' എന്ന ഖുർആൻ വചനമാണ് വിഖ്യാത അമേരിക്കൻ ഗായകനായ ലൂണിനെ ഇസ് ലാമിലേക്ക് എത്തിച്ചത്. ഫ്രഞ്ച് പട്ടാളത്തിനെതിരെ ശക്തമായി പോരാടിയ അൽജീരിയൻ ജനതയുടെ ചെറുത്തുനിൽപിനെ നേരിടാൻ ഖുർആനും അറബി ഭാഷയും അവരിൽനിന്ന് തകർത്താലേ സാധ്യമാകൂ എന്നാണ് അക്കാലത്ത് ഒരു ഫ്രഞ്ച് പട്ടാളക്കാരൻ അഭിപ്രായപ്പെട്ടത്. ആധുനിക കാലഘട്ടത്തിലും ഇതെല്ലാം ബോധ്യപ്പെടുത്തുന്നത് ഖുർആനിന്റെ പവറാണെന്നും അതിനാൽ ശത്രുക്കളെ ഭയപ്പെടുന്നതിന് പകരം അവർക്ക് ഖുർആൻ എത്തിക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഉണർത്തി. അബ്ബാസ് ചെമ്പൻ അധ്യക്ഷതവഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷിഹാബ് സലഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

