‘മാറ്റം ഖുർആനിലൂടെ’: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വാരാന്ത്യ ക്ലാസ്
text_fields‘മാറ്റം ഖുർആനിലൂടെ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച വാരാന്ത്യ ക്ലാസിൽ മുഹമ്മദ് മൗലവി കൊമ്പൻ സംസാരിക്കുന്നു
ജിദ്ദ: ‘മാറ്റം ഖുർആനിലൂടെ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച വാരാന്ത്യ ക്ലാസിൽ മുഹമ്മദ് മൗലവി കൊമ്പൻ സംസാരിച്ചു. മക്കയിലെ അപരിഷ്കൃതരും പരുക്കന്‍ പ്രകൃതക്കാരുമായ ജനസമൂഹത്തെ ചെറിയ കാലയളവുകൊണ്ടുതന്നെ മാനവമൂല്യങ്ങളുടെ തിളങ്ങുന്ന മാതൃകകളാക്കി വളര്‍ത്തിയെടുക്കുകയും പിന്നീട് അവരിലൂടെ ലോകജനതക്ക് നന്മയുടെ കൈത്തിരി തെളിച്ചുകൊടുക്കുകയും ചെയ്യുന്ന അത്ഭുതം സൃഷ്ടിച്ച ഖുര്‍ആന്‍ എന്ന മഹദ് ഗ്രന്ഥം ഇന്നും സമൂഹത്തെ പരിവർത്തിപ്പിക്കാൻ കഴിവുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസികൾ പോലും ഖുർആൻ പഠിക്കാനും അതിനനുസൃതമായി ജീവിതത്തെ ക്രമീകരിക്കാനും അലസത കാണിക്കുന്ന വർത്തമാനകാല സാഹചര്യം ഗുണകരമല്ലെന്നും ഓരോരുത്തരും സ്വമേധയാ അത്തരം പഠന പ്രക്രിയയുടെ ഭാഗമാകാൻ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആൻ പഠനം ജീവിതത്തെ സ്വാധീനിക്കുംവിധമായിരിക്കണം.
മനസ്സിനെ സ്വാധീനിക്കാതെ ബാഹ്യപ്രകടനങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഖുര്‍ആന്‍ പഠനം ഭാവിജീവിതത്തില്‍ ഉപകാരപ്രദമായ ഒരു മാറ്റത്തിനും വഴിയൊരുക്കില്ലെന്നും നന്മയുടെ മാറ്റത്തിന് ഖുര്‍ആനികാധ്യാപനങ്ങള്‍ സ്വജീവിതത്തില്‍ പ്രായോഗികവത്കരിക്കണമെന്നും അങ്ങനെ മൂല്യബോധമുള്ള ഒരു തലമുറയുടെ വാർത്തെടുപ്പിന് തയാറാവണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

