ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വാരാന്ത്യ ക്ലാസ്
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച വാരാന്ത്യ ക്ലാസിൽ നൗഷാദ് കരുവണ്ണൂർ സംസാരിക്കുന്നു
ജിദ്ദ: 'കരയുക റബ്ബിനെയോർത്ത്' എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച വാരാന്ത്യ ക്ലാസിൽ ഐ.എസ്.എം കേരള വൈസ് പ്രസിഡന്റ് നൗഷാദ് കരുവണ്ണൂർ സംസാരിച്ചു.
ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും കമ്പോള ലോകത്ത് വിരാജിക്കുമ്പോഴും ചിരിക്കാനും സന്തോഷിക്കാനും ധാരാളം സമയം കണ്ടെത്തുമ്പോഴും ദുൻയാവിലെ പൊങ്ങച്ചപ്രകടനങ്ങള്ക്കിടയില് വഞ്ചിതരാവരുതെന്ന് അദ്ദേഹം പറഞ്ഞു.
അല്ലാഹുവിനെ ഓര്‍ത്തു കരയുക എന്ന സ്വഭാവഗുണം ഒരു വിശ്വാസിയുടെ ഈമാനിന്റെ ഉന്നത നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. മനസ്സില്‍ നിന്നും ഒഴുകുന്ന ദുഃഖത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ബാഹ്യപ്രകടനമാണ് കരച്ചില്. സ്രഷ്ടാവിനെ ഓര്‍ത്തുകൊണ്ടുള്ള ഒരു തുള്ളി കണ്ണുനീര് സമുദ്രം കണക്കെ വിശാലമായ നരകാഗ്നിയെ അണച്ചുകളയുവാന് പര്യാപ്തമാണെന്ന് അറിയുമ്പോഴാണ് കരച്ചിലിന്റെ മഹത്ത്വം നാം തിരിച്ചറിയുക എന്നദ്ദേഹം വ്യക്തമാക്കി.
സൽകർമങ്ങളെ നമസ്കാരത്തിലും നോമ്പിലും സകാത്തിലും മറ്റു പ്രകടമായ കർമങ്ങളിലും ഒതുക്കി മനസ്സിലാക്കാതെ അതിന്റെ മറ്റു വശങ്ങളായ രഹസ്യമായ പരോപകാരത്തെക്കുറിച്ചും സമൂഹം പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വാസിയുടെ സ്വഭാവ നന്മയെ കുറിച്ച് സദസ്സിനെ ബോധ്യപ്പെടുത്തി. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും അബ്ബാസ് ചെമ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

