‘സ്വർഗത്തിന്റെ മാഹാത്മ്യം’- ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പഠനക്ലാസ്
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ‘സ്വർഗത്തിന്റെ മാഹാത്മ്യം’
വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർ
ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ‘സ്വർഗത്തിന്റെ മാഹാത്മ്യം’ എന്ന വിഷയത്തിൽ പഠനക്ലാസ് നടത്തി. നൗഷാദ് മൗലവി ഉപ്പട പ്രഭാഷണം നടത്തി. ഏകനായ സ്രഷ്ടാവിൽ വിശ്വസിക്കുകയും ആരാധനകൾ മുറപ്രകാരം നിർവഹിക്കുകയും ചെയ്തവർ സ്വർഗത്തിന്റെ അവകാശികളായിത്തീരുമെന്നും എന്നാൽ മനുഷ്യരിൽ അധികപേരും സ്വർഗത്തിന്റെ മാഹാത്മ്യം മനസ്സിലാക്കാത്തവരും ഭൂമിയിൽ അശ്രദ്ധരായി ജീവിക്കുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു.ജിദ്ദ ഇന്ത്യൻ അബ്ബാസ് ചെമ്പൻ സ്വാഗതവും സെക്രട്ടറി ശിഹാബ് സലഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

