Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സലീം കൂട്ടിലങ്ങാടിക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
news
cancel

ജിദ്ദ: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ യാത്രയയപ്പ് നൽകി. സെന്ററിന്റെ മദ്രസ അസിസ്റ്റന്റ് കൺവീനർ, നിച്ച് ഓഫ് ട്രൂത്ത് മെമ്പർ എന്നീ നിലകളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.

ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സലീം കെ.എം.സി.സി.യുടെ കൂടി പ്രവർത്തകനാണ്. മങ്കട മണ്ഡലം കെ.എം.സി.സി. വൈസ് പ്രസിഡന്റ്, കൂട്ടിലങ്ങാടി പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗം, കൂട്ടിലങ്ങാടി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ സൗദി ഡയറി ആൻഡ് ഫുഡ്‌സ്റ്റഫ്സ് കമ്പനി (സദഫ്‌കോ) യിൽ സേവനം ചെയ്തിരുന്ന സലിം അസിസ്റ്റന്റ് പർച്ചേസ് മാനേജർ പദവിയിൽ നിന്ന് വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. ജിദ്ദ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സെന്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗത്തിൽ ആശംസകൾ നേർന്ന് സംസാരിച്ചു. സെന്റർ സെക്രട്ടറി നൂരിഷ വള്ളിക്കുന്ന് നന്ദി പറഞ്ഞു. ഇസ്‌ലാഹി സെന്ററിലൂടെയാണ് തനിക്ക് മതവിജ്ഞാനം കൂടുതൽ ആർജിക്കാൻ സാധിച്ചതെന്നും ഇരുഹറമുകളിലും ഇടക്കിടെ സന്ദർശനം നടത്താനും ജിദ്ദയിൽ ജോലി ചെയ്യാനും അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ സൗഭാഗ്യ ങ്ങളാണെന്നും സലീം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeddah Indian Islahi Center Bids Farewell
Next Story