‘ലഹരി പിടിമുറുക്കുന്ന ന്യൂജൻ'; ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രഭാഷണം സംഘടിപ്പിച്ചു
text_fields'ലഹരി പിടിമുറുക്കുന്ന ന്യൂജൻ' വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ഷിഹാബ് സലഫി സംസാരിക്കുന്നു
ജിദ്ദ: ന്യൂജൻ കുട്ടികൾ ലഹരിക്കടിമപ്പെടുന്നതിൽ ലിബറൽ ആശയങ്ങളുടെ പ്രചാരണം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഇസ്ലാഹി പ്രഭാഷകൻ ഷിഹാബ് സലഫി.
‘ലഹരി പിടിമുറുക്കുന്ന ന്യൂജൻ’ വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ മുതിർന്നവരേക്കാൾ കൂടുതൽ ഇന്നത്തെ തലമുറക്കറിയാം. എന്നാൽ, ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആശങ്കപ്പെട്ട് ഇന്നത്തെ ജീവിതത്തിലെ ആസ്വാദനങ്ങൾ ത്യജിക്കരുതെന്നാണ് ആധുനിക ലിബറൽ ആശയങ്ങൾ പുതിയ തലമുറയെ ഉണർത്തുന്നത്.
മദ്യത്തിന്റെ പോഷകഗുണങ്ങൾ വിവരിക്കുന്ന മന്ത്രിമാരും അതിന്റെ വരുമാനം നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് ചിന്തിക്കുന്ന ജനപ്രതിനിധികളുമുണ്ടാകുമ്പോൾ കൂടുതൽ വെല്ലുവിളികളുയരുന്നു. അവിടെയാണ് ഇസ്ലാമിനും മുസ്ലിംകൾക്കും ഉത്തരവാദിത്തമേറുന്നതെന്ന് അദ്ദേഹം ഉണർത്തി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

