ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികൾ
text_fieldsഅബ്ബാസ് ചെമ്പൻ (പ്രസി), നൂരിഷ വള്ളിക്കുന്ന് (ജന സെക്ര), അബ്ദുൽ ഗഫൂർ ചുണ്ടക്കാടൻ (ട്രഷ)
ജിദ്ദ: പ്രവാസികൾക്കിടയിൽ മതപ്രബോധന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2024 - 2026 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ചേർന്ന വാർഷിക ജനറൽബോഡിയിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ആഷിഖ് മഞ്ചേരി, ഷംസുദ്ദീൻ വണ്ടൂർ, അൻഷദ് എന്നിവർ ജനറൽ ബോഡിയിൽ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങൾ രണ്ടു വർഷക്കാലത്തെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പുതിയ കാലയളവിലേക്കുള്ള സബ് കമ്മിറ്റി കൺവീനർമാരെയും അസിസ്റ്റൻറ് കൺവീനർമാരെയും പുതിയ എക്സിക്യൂട്ടിവ് യോഗത്തിൽ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: അബ്ബാസ് ചെമ്പൻ (പ്രസി). ശിഹാബ് സലഫി എടക്കര, മുഹമ്മദ് അമീൻ (വൈസ് പ്രസി), മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് (ജന സെക്ര), ഷാഫി മജീദ്, നൗഫൽ കരുവാരക്കുണ്ട് (സെക്ര), അബ്ദുൽ ഗഫൂർ ചുണ്ടക്കാടൻ (ട്രഷ), മുസ്തഫ ദേവർശോല, അഷ്റഫ് കാലിക്കറ്റ്, നഈം മോങ്ങം (ഉപസമിതി അംഗങ്ങൾ).
സബ് കമ്മിറ്റി കൺവീനർമാർ: ദഅവ: നഈം മോങ്ങം, ഷഫീഖ് കുട്ടേരി. മദ്റസ ആൻഡ് തഹ്ഫീളുൽ ഖുർആൻ: നൗഫൽ കരുവാരക്കുണ്ട്, അബ്ദുൽ സലീം കൂട്ടിലങ്ങാടി.
നിച്ച് ഓഫ് ട്രൂത്ത്: ഷാഫി മജീദ്, അബ്ദുൽ റഹ്മാൻ വളപുരം. ലേൺ ദി ഖുർആൻ: അബ്ദുറഹ്മാൻ വളപുരം, റഊഫ് കോട്ടക്കൽ. പബ്ലിക്കേഷൻസ് ആൻഡ് ലൈബ്രറി: മുഹ് യിദ്ദീൻ താപ്പി, സുബൈർ എടവണ്ണ. ഓഡിയോ ആൻഡ് വിഡിയോ: സാജിദ് വളപ്പാറ, അൽത്താഫ് മമ്പാട്. ഐ.ടി ആൻഡ് സോഷ്യൽ മീഡിയ: ശരീഫ് ദേവർശോല, അബ്ദുറഹ്മാൻ വളപുരം.
മെയിന്റനൻസ്: മുഹമ്മദ് കുട്ടി നാട്ടുകൽ, അബ്ദുൽ ഹമീദ് ഏലംകുളം. പ്രസ് ആൻഡ് ഇൻഫർമേഷൻ: സിയാദ് തിരൂരങ്ങാടി, നജീബ് കാരാട്ട്. റിസപ്ഷൻ: സുബൈർ ചെറുകോട്, അബ്ദുൽ ഹമീദ് ഏലംകുളം. ട്രാൻസ്പോർട്ടേഷൻ: ഷഫീഖ് കുട്ടേരി, അഷ്റഫ് ഏലംകുളം. എംപ്ലോയ്മെൻറ് ആൻഡ് മാരേജ് : സുബൈർ എടവണ്ണ, മുഹമ്മദലി കരിപറമ്പ്. സോഷ്യൽ വെൽഫെയർ ആൻഡ് സകാത്: ഫജറുൽ ഹഖ് , ബഷീർ മുക്കം. ഹജ്ജ് ഉംറ മദീന സിയാറ : ഫിറോസ് കൊയിലാണ്ടി, അൽത്താഫ് മമ്പാട്.
പബ്ലിക് റിലേഷൻ: അഷ്റഫ് കാലിക്കറ്റ്, ഫൈസൽ ബാബു തിരൂർ. വളണ്ടിയർ വിങ്: നജീബ് കാരാട്ട്, ഫജറുൽ ഹഖ്. അംഗത്വം: നൗഫൽ കരുവാരക്കുണ്ട്. ലേഡീസ് വിങ്: ഷാഫി മജീദ്. ന്യൂ പ്രോജക്ട്: മുസ്തഫ ദേവർശോല. അൽഫിത്റ: ശിഹാബ് സലഫി എടക്കര. ഓവറോൾ ഐ.ടി ആൻഡ് മീഡിയ: മുഹമ്മദ് അമീൻ. പബ്ലിസിറ്റി: നഈം മോങ്ങം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

