നിർബന്ധ മതപരിവർത്തനം ഇസ്ലാം അംഗീകരിക്കുന്നില്ല -സുബൈർ പീടിയേക്കൽ
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന പരിപാടിയിൽ സുബൈർ പീടിയേക്കൽ സംസാരിക്കുന്നു
ജിദ്ദ: നിർബന്ധ മതപരിവർത്തനം ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും എന്നാൽ എല്ലാവർക്കും തങ്ങളുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും നിച്ച് ഓഫ് ട്രൂത്ത് പ്രബോധകനും പണ്ഡിതനുമായ സുബൈർ പീടിയേക്കൽ അഭിപ്രായപ്പെട്ടു. ‘ഖുർആൻ - നജ്ജാശി മുതൽ റിച്ച്മണ്ട് വരെ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. അമീൻ പരപ്പനങ്ങാടി സ്വാഗതവും ഇസ്സുദ്ദീൻ സ്വലാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

