ജിദ്ദയിൽ ഇന്ത്യൻ ഭക്ഷ്യമേള തുടങ്ങി; ത്വാഇഫിൽ മാർച്ച് 29 മുതൽ
text_fieldsജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും ഐ. ടി. ഡി. സിയും (ഇന്ത്യൻ ടൂറിസ്റ്റ് ഡെവലപ്മെൻറ് കോർപറേഷൻ) സംഘടിപ്പിക്കുന്ന ഇന്ത്യൻ ഭക്ഷ്യമേള ഇലാഫ് ഹോട്ടലിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും ഹോട്ടൽ സി. ഇ. ഒ സിയാദ് അഹമ്മദ് ബിൻ മഹ്ഫുസും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇലാഫ് ഹോട്ടലുമായി സഹകരിച്ച് നടത്തുന്ന നാലാമത് ഇന്ത്യൻ ഭക്ഷ്യമേളയാണിത്. ഡൽഹി അശോക ഹോട്ടലിൽ നിന്ന് പ്രഗൽഭരായ മൂന്ന് അന്താരാഷ്ട്ര പാചകവിദഗ്ധർ മേളയിൽ പെങ്കടുക്കുന്നുണ്ട്. മാർച്ച് 26 വരെയാണ് ഭക്ഷ്യമേള.
ഇന്ത്യൻ വിഭവങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്തുന്നതാണ് മേള. പ്രത്യേകം തയാറാക്കിയ നാല് കൗണ്ടറുകളിൽ നിന്നുള്ള വിഭവങ്ങളും സൂപ്പുകളും ഉൾപെടുന്ന പാക്കേജിന് 75 റിയാലും മുഴുവൻ വിഭവങ്ങളും ഉൾപെടുന്ന ബുഫെക്ക് 175 റിയാലും കുട്ടികൾക്ക് 50 റിയാലുമാണ് നിരക്ക്. ജിദ്ദക്ക് പുറമെ ഈ വർഷം മുതൽ ത്വാഇഫ് ഇൻറകോണ്ടിനെൻറൽ ഹോട്ടലിൽ ഇന്ത്യൻ ഭക്ഷ്യമേള നടത്തുമെന്ന് കോൺസൽ ജനറൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാർച്ച് 29 മുതൽ 31 വരെയാണ് താഇഫിലെ ഭക്ഷ്യ മേള. മലയാളിയായ ഗിരീഷ് പട്ടാമ്പി, വികാസ് ബാഹാർ, മെഹ്ബൂബ് അലി ലക്നോ എന്നിവരാണ് ഇന്ത്യയിൽ നിന്നെത്തിയ പാചകവിദഗ്ധർ. പതിനേഴ് രാജ്യങ്ങളിൽ നടന്ന ഭക്ഷ്യമേളകളിൽ വിഭവമൊരുക്കിയിട്ടുണ്ടെന്ന് ഗിരീഷ് പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, കോൺസൽമാരായ അനന്ദ്കുമാർ, ഡോ.ഇർഷാദ് അഹമ്മദ്, നുറുൽ ഹസ്സൻ, ഇലാഫ് ടൂർ ആൻറ് ഹോട്ടൽ സി. ഇ. ഒ സിയാദ് അഹമ്മദ് ബിൻ മഹ്ഫുസ്, വൈസ് പ്രസിഡൻറ് അബ്ദുല്ല ബക്രി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
