ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സേവനകേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്നു; ആഗസ്റ്റ് രണ്ട് മുതൽ പുതിയ കേന്ദ്രത്തിൽ
text_fieldsജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനകേന്ദ്രം (പി.എ.സി) പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. നിലവിൽ ബാഗ്ദാദിയ അൽ ഗർബിയ്യ ഡിസ്ട്രിക്റ്റിലെ ഹാഇൽ റോഡിൽ പ്രവർത്തിക്കുന്ന വി.എഫ്.എസ് ഗ്ലോബൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനകേന്ദ്രമാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. വരുന്ന ആഗസ്റ്റ് രണ്ട് മുതൽ അൽ മുഹമ്മദിയ്യ ഡിസ്ട്രിക്റ്റിലെ സുവൈദ് ബിൻ സാക്കിർ സ്ട്രീറ്റിലുള്ള ‘തഷീൽ കൊമേഴ്സ്യൽ പ്ലാസ’യുടെ ഗ്രൗണ്ട് ഫ്ലോറിലായിരിക്കും പുതിയ കേന്ദ്രം പ്രവർത്തിക്കുകയെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ആഗസ്റ്റ് രണ്ട് മുതലുള്ള എല്ലാ കോൺസുലർ അപ്പോയിൻറ്മെൻറുകളും പുതിയ കേന്ദ്രത്തിലായിരിക്കും ലഭ്യമാകുക. സേവനങ്ങൾക്കായി അപ്പോയിൻറ്മെൻറ് എടുത്തിട്ടുള്ള ഉപഭോക്താക്കൾ ഈ തീയതി മുതൽ പുതിയ കേന്ദ്രത്തെയാണ് സമീപിക്കേണ്ടതെന്നും കോൺസുലേറ്റ് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

