ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഓപൺ ഹൗസ് നാളെ
text_fieldsജിദ്ദ: സൗദിയിലെ പടിഞ്ഞാറൻ മേഖലയിലുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രശ്നപരിഹാരങ്ങൾക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിക്കുന്ന ഓപൺ ഫോറം നാളെ നടക്കുമെന്ന് കോൺസുലേറ്റ് അറിയിച്ചു.
വൈകീട്ട് നാല് മുതൽ ആറ് വരെ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന ഓപൺ ഹൗസിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, മറ്റു കോൺസുൽമാർ, കമ്യൂണിറ്റി വെൽഫെയർ ടീം ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരിക്കും. ഏതെങ്കിലും അടിയന്തര കോൺസുലാർ, കമ്യൂണിറ്റി വെൽഫെയർ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇവരെ സമീപിക്കാം.
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അധികാരപരിധിയിൽ താമസിക്കുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമക്ക്, അവരുടെ അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം തേടി വൈകീട്ട് 3.30 മുതൽ മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ കോൺസുലേറ്റിൽ എത്താവുന്നതാണ്. പ്രത്യേക പ്രശ്നങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയ പേര്, പാസ്പോർട്ട് നമ്പർ, ഇഖാമ ഐ.ഡി. നമ്പർ, സൗദി മൊബൈൽ നമ്പർ, സൗദിയിലെ വിലാസം എന്നിവ സഹിതം മുൻകൂട്ടി അന്വേഷണങ്ങൾ conscw.jeddah@mea.gov.in, vccw.jeddah@mea.gov.in എന്നീ ഇമെയിലുകളിൽ അയക്കണം.
അതുവഴി അവരുടെ പ്രശ്നങ്ങൾക്ക് ഫലപ്രദവും വേഗത്തിലുള്ളതുമായ പരിഹാരം ഉറപ്പാക്കാൻ സാധിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

