Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഇ​ന്ത്യ​ൻ...

ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് 'സി.​ജി.​ഐ ജി​ദ്ദ'​മൊ​ബൈ​ൽ ആ​പ്പ്​ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സി.​ജി.​ഐ ജി​ദ്ദ​മൊ​ബൈ​ൽ ആ​പ്പ്​ പു​റ​ത്തി​റ​ക്കി
cancel
camera_alt

കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ശാ​ഹി​ദ് ആ​ലം ആപ്പ്ളിക്കേഷൻ പു​റ​ത്തി​റ​ക്കുന്നു.

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ കോ​ൺ​സു​ലേ​റ്റി​‍െൻറ സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന​ല​ക്ഷ്യ​ത്തോ​ടെ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. 'സി.​ജി.​ഐ ജി​ദ്ദ'​എ​ന്ന​പേ​രി​ലു​ള്ള എ​ക്‌​സ്‌​ക്ലൂ​സി​വ് ആ​പ്പ് കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ശാ​ഹി​ദ് ആ​ലം പു​റ​ത്തി​റ​ക്കി. ഡി​ജി​റ്റ​ൽ ഇ​ന്ത്യ എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ഴ്ച​പ്പാ​ടി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ആ​പ്പ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​തെ​ന്ന് കോ​ൺ​സ​ൽ ജ​ന​റ​ൽ പ​റ​ഞ്ഞു.

ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്റെ വി​ഡി​യോ സ​ന്ദേ​ശം പ​ങ്കു​വെ​ച്ചു. കോ​വി​ഡിന്റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൊ​ബൈ​ൽ ആ​പ്പ് പോ​ലു​ള്ള ഡി​ജി​റ്റ​ൽ രീ​തി​ക​ളി​ലൂ​ടെ​യു​ള്ള ആ​ശ​യ​വി​നി​മ​യം ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പാ​സ്‌​പോ​ർ​ട്ട്, വി​സ, ക​മ്യൂ​ണി​റ്റി വെ​ൽ‌​ഫെ​യ​ർ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ലി​ങ്കു​ക​ളും ഉ​ൾ​പ്പെ​ടെ സ​വി​ശേ​ഷ​ത​ക​ളു​ള്ള​താ​ണ് അ​പ്ലി​ക്കേ​ഷ​ൻ. ഗൂ​ഗി​ൾ മാ​പ്പു​മാ​യി ലി​ങ്കു ചെ​യ്‌​തി​രി​ക്കു​ന്ന പ്ര​ത്യേ​ക നാ​വി​ഗേ​ഷ​നും ഇ​തി​ലു​ണ്ട്. ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ജി​ദ്ദ കോ​ൺ​സു​ലേ​റ്റ്, ത​ബൂ​ക്ക്, മ​ക്ക, അ​ബ​ഹ തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഉ​പ​യോ​ക്താ​വി​ന് നി​ഷ്പ്ര​യാ​സം എ​ത്താ​നാ​കും. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര സേ​വ​നം ന​ൽ​കു​ന്ന​തി​ന് 24 മ​ണി​ക്കൂ​റും കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 'എ​മ​ർ​ജ​ൻ​സി ഡ​യ​ൽ'​സൗ​ക​ര്യം ആ​പ്പി​ലു​ണ്ട്.


പാ​സ്‌​പോ​ർ​ട്ട്, വി​സ, ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​വ​ര​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, തൊ​ഴി​ൽ പ​രാ​തി​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, രാ​ജ്യ​ത്തി​‍െൻറ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ, ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ട്. www.cgijeddah.gov.in എ​ന്ന കോ​ൺ​സു​ലേ​റ്റ് വെ​ബ്സൈ​റ്റി​ൽ നി​ന്നും http://cgijeddah.com/cgijeddah.apk എ​ന്ന​ലി​ങ്കി​ൽ നി​ന്നും ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്‌​റ്റാ​ൾ ചെ​യ്യാം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 'സ​ബ്കാ സാ​ഥ്, സ​ബ്കാ വി​കാ​സ്, സ​ബ്കാ വി​ശ്വാ​സ്'​എ​ന്ന കാ​ഴ്ച​പ്പാ​ടി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​‍െൻറ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian consulateJeddah
Next Story