ജിദ്ദ ഐ.സി.എഫ് റീജനൽ കമ്മിറ്റി രക്തദാന ക്യാമ്പ്
text_fieldsജിദ്ദ ഐ.സി.എഫ് റീജനൽ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ജിദ്ദ: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജിദ്ദ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.എഫ് നാഷനൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ജിദ്ദയിലും ക്യാമ്പ് ഒരുക്കിയത്. കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി, സൗദി നാഷനൽ ഗാർഡ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
പ്രവാസി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി സന്നദ്ധ പ്രവർത്തകർ മാതൃകാപരമായ ഈ സംരംഭത്തിൽ പങ്കാളികളായി രക്തം ദാനം ചെയ്തു. ബഷീർ പറവൂർ, യഹ്‌യ ഖലീൽ നൂറാനി, സൈനുൽ ആബിദീൻ തങ്ങൾ, അബു മിസ്ബാഹ് ഐക്കരപ്പടി, യാസർ എ.ആർ നഗർ, ഹനീഫ ബെർക, ഇബ്രാഹിം മുസ്‌ലിയാർ കോതമംഗലം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

