Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഇ​വ’ യു​മാ​യി...

‘ഇ​വ’ യു​മാ​യി ചേ​ർ​ന്ന് ജി​ദ്ദ ഹൈ​പ്പ​ർ അ​ൽ​വ​ഫ​യു​ടെ നൂ​റാം ദി​നാ​ഘോ​ഷം

text_fields
bookmark_border
‘ഇ​വ’ യു​മാ​യി ചേ​ർ​ന്ന് ജി​ദ്ദ ഹൈ​പ്പ​ർ അ​ൽ​വ​ഫ​യു​ടെ നൂ​റാം ദി​നാ​ഘോ​ഷം
cancel
camera_alt

ജി​ദ്ദ ഹൈ​പ്പ​ർ അ​ൽ​വ​ഫ ഇ​വ യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ നൂ​റാം ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ജി​ദ്ദ: അ​ൽ​വ​ഫ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ജി​ദ്ദ ബാ​ഗ്ദാ​ദി​യ ശാ​ഖ​യു​ടെ 100 ആം ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എം​പ​വ​റി​ങ് വി​മ​ൻ​സ് അ​ല​യ​ൻ​സ്‌ (ഇ​വ) എ​ന്ന പെ​ൺ​കൂ​ട്ടാ​യ്മ​യു​മാ​യി ചേ​ർ​ന്ന് വി​വി​ധ മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ​യി​ലെ ഹൈ​പ്പ​ർ അ​ൽ​വ​ഫ​യി​ലെ വി​ശാ​ല​മാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ​ക്കാ​യി ക​യ്യെ​ഴു​ത്ത് മ​ത്സ​ര​വും കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റിം​ഗ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് വ​ള​രെ​യ​ധി​കം പേ​രാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ജി​ദ്ദ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ഗാ​യ​ക​രു​ടെ സം​ഗീ​ത​വി​രു​ന്നും കു​ട്ടി​ക​ളു​ടെ നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റി.

സൗ​ദി​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ താ​ര​വും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​മീ​റ അ​സീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ബീ​ർ കൊ​ണ്ടോ​ട്ടി, ബീ​രാ​ൻ കോ​യി​സ്സ​ൻ, ഉ​ണ്ണി തെ​ക്കേ​ട​ത്ത്, അ​ബ്ദു​ല്ല മു​ക്ക​ണ്ണി, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ, ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, സു​ൽ​ഫി​ക്ക​ർ ഒ​താ​യി, വാ​സു ഹം​ദാ​ൻ, ഖാ​ജാ മു​ഹ് യി​ദ്ദീ​ൻ, യു​സു​ഫ് കോ​ട്ട തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഹൈ​പ്പ​ർ അ​ൽ​വ​ഫ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഹ​ർ​ഷ​ദ്, സ്റ്റോ​ർ മാ​നേ​ജ​ർ അ​ഫ്സ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​തേ​ഴ്സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ 'മ​തേ​ഴ്സ് ല​വ്' വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് വി​ജ​യ് മ​സാ​ല ആ​ൻ​ഡ് ഫു​ഡ് പ്രോ​ഡ​ക്ട്സ് ന​ൽ​കി​യ സ​മ്മാ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ഇം​ഗ്ലീ​ഷ് കൈ​യെ​ഴു​ത്ത് മ​ത്സ​ര​ത്തി​ൽ ഷൈ​സ്ത അ​ഷ്‌​റ​ഫ് ഒ​ന്നാം സ്ഥാ​ന​വും ഫാ​ത്തി​മ ലി​ൻ​ഷ ര​ണ്ടാം സ്ഥാ​ന​വും അ​ഷ്‌​ന അ​ഫ്സ​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മ​ല​യാ​ളം ക​യ്യെ​ഴു​ത്ത് മ​ത്സ​ര​ത്തി​ൽ ആ​മി ഷി​ബു, ന​ജ്മ, ബ​ബി​ത ശ​രീ​ഫ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക​ർ​ഹ​രാ​യി. ഹി​ന്ദി ക​യ്യെ​ഴു​ത്ത് മ​ത്സ​ര​ത്തി​ൽ ആ​മി ബി​ജു ഒ​ന്നാം സ്ഥാ​ന​വും റ​ബ്ബി ശൈ​ബാ​നി ര​ണ്ടാം സ്ഥാ​ന​വും ഷൈ​സ്ത അ​ഷ്‌​റ​ഫ് മൂ​നാം സ്ഥാ​ന​വും നേ​ടി. നാ​ല് മു​ത​ൽ എ​ട്ടു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക​ള​റിം​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഭി​മ​ന്യു ഒ​ന്നാം സ്ഥാ​ന​വും ഫാ​ത്തി​മ ഹ​യ ര​ണ്ടാം സ്ഥാ​ന​വും നാ​സി​റ ഫൈ​സ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യ​മു​നാ വേ​ണു, സ​ലീ​ന മു​സാ​ഫി​ർ, ആ​മി​ന ബി​ജു എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

ഇ​വ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റും ഗാ​യി​ക​യു​മാ​യ സോ​ഫി​യ സു​നി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജ്യോ​തി ബാ​ബു​കു​മാ​ർ, ഷ​റീ​ന റ​ഷീ​ദ്, സ​ബീ​ന റാ​ഫി, ഷൈ​മ, നീ​മ, ഷ​ബീ​ന ജാ​ഫ​ർ, സീ​ന എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. മു​ഹ​മ്മ​ദ് അ​മാ​നും മ​റി​യം ഷം​നാ​ദും അ​വ​ത​രി​പ്പി​ച്ച കു​സൃ​തി ചോ​ദ്യ​ങ്ങ​ളും പൊ​തു​വി​ജ്ഞാ​ന ക്വി​സ്സും സ​ദ​സ്സി​ന് ഉ​ണ​ർ​വേ​കി. ഗാ​യ​ക​രാ​യ മി​ർ​സ ഷ​രീ​ഫ്, ജ​മാ​ൽ പാ​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ ഗാ​ന​മേ​ള​യി​ൽ സോ​ഫി​യ സു​നി​ൽ, മാ​സി​ൻ ജ​മാ​ൽ പാ​ഷ, റാ​ഫി ആ​ലു​വ, അ​ഫ്ര സ​ബീ​ൻ റാ​ഫി, ഫാ​ത്തി​മ അ​ബ്ദു​ൽ ഖാ​ദ​ർ, സ​ന്തോ​ഷ് ക​ലാ​കാ​ട്ട്, അ​ദീ​ന, ആ​ദി​ത് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. നൃ​ത്ത അ​ധ്യാ​പി​ക​യാ​യ ശ്രീ​ത അ​നി​ൽ​കു​മാ​ർ, ടി.​പി ഷ​മീ​ന, ഫ​സീ​ല എ​ന്നി​വ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ നൃ​ത്ത​ച്ചു​വ​ടു​ക​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച് കു​രു​ന്നു​ക​ൾ കൈ​യ​ടി നേ​ടി. സി​മി അ​ബ്ദു​ൽ ഖാ​ദ​ർ, മൗ​ഷ്മി ഷ​രീ​ഫ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. സു​നി​ൽ സ​യി​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​വാ​സ് ബീ​മാ​പ്പ​ള്ളി, ഷാ​ജി റോ​യ​ൽ തു​ട​ങ്ങി​യ​വ​ർ സ​ദ​സ്സ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddahcelebrates100th anniversary
News Summary - Jeddah Hyper Alwafa celebrates its 100th anniversary with ‘Eva’
Next Story