ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലെ എം.ആര്‍.െഎ സ്കാനിങ് ഉദ്ഘാടനം ഇന്ന്
text_fieldsജിദ്ദ: ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലെ എം.ആര്‍.ഐ സ്കാനിങ് സംവിധാനത്തിെൻറ ഉദ്ഘാടനം ഇന്ന് നടക്കും. ആധുനിക ചികിത്സ മേഖലയിലെ നൂതന സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിൽ എന്നും താൽപര്യം കാണിച്ചിരുന്നു ജിദ്ദ നാഷനൽ ഹോസ്പിറ്റലെന്നും അതിെൻറ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നും സാരഥികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച്ച രാത്രി 9.30നാണ് ഉദ്ഘാടനം. അധികം താമസിയാതെ തന്നെ ഹൃദയസംബന്ധമായ രോഗനിര്‍ണയത്തിനാവശ്യമായ കാത് ലാബും (ആന്‍ജിയോഗ്രാം) അനുബന്ധ ശസ്ത്രക്രിയകളും ആരംഭിക്കും.
കൂടാതെ ജിദ്ദ ഇൻഡസ്ട്രിയല്‍ സിറ്റിയോട് ചേര്‍ന്നുള്ള ഉലൈയിലില്‍ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍-സെക്കൻഡ് എന്നപേരിലുള്ള പുതിയ ആശുപത്രി ആറു മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കും. ഡോ. ആമിനയുടെ നേതൃത്വത്തില്‍ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ അക്കാദമിയില്‍ ബി.എല്‍.എസ്, സി.എം.ഇ. ഹവോർസ് എന്നിവ നല്‍കി വരുന്നു. ഇന്ത്യക്ക് പുറമേ മറ്റു വിവിധരാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. ന്യൂറോസര്‍ജറി, ന്യൂറോളജി, കാര്‍ഡിയോളജി, യൂറോളജി, ജനറല്‍ സര്‍ജറി, ഡൻറൽ, ഇ.എന്‍.ടി, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, സൈക്യാട്രി വിഭാഗം, റേഡിയോളജി വിഭാഗം, അസ്ഥിരോഗ വിഭാഗം, നേത്ര വിഭാഗം, ഇേൻറണല്‍ മെഡിസിന്‍ തുടങ്ങിയവയിലെ ഡോക്ടര്‍മാരുടെ സേവനം ജെ.എന്‍.എച്ചില്‍ ലഭ്യമാണ്.
വാർത്താസമ്മേളനത്തിൽ ജെ.എന്‍.എച്ച് െചയര്‍മാൻ വി.പി മുഹമ്മദലി, ടി.പി ഷുഹൈബ്, അലി മുഹമ്മദലി, ഡോ: അലിസഹറാനി, മുഷ്താഖ് മുഹമ്മദലി, നവീദ്, വി.പി സിയാസ്, അൻവർ ഹിജാസ്, അഷ്‌റഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
