Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ഹിസ്​റ്ററി...

ജിദ്ദ ഹിസ്​റ്ററി സ്ക്വയർ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി; ഗതാഗതക്കുരുക്കിന് പരിഹാരമാകും

text_fields
bookmark_border
ജിദ്ദ ഹിസ്​റ്ററി സ്ക്വയർ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി; ഗതാഗതക്കുരുക്കിന് പരിഹാരമാകും
cancel
camera_alt

ജി​ദ്ദ​യി​ൽ വി​ക​സി​പ്പി​ക്കു​ന്ന ‘മൈ​താ​നു താ​രീ​ഖ്’ (ഹി​സ്​​റ്റ​റി സ്ക്വ​യ​ർ) 

ജി​ദ്ദ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്ക് ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ട​ക്ക​ൻ ജി​ദ്ദ​യി​ലെ സു​പ്ര​ധാ​ന ക​വ​ല​യാ​യ ‘മൈ​താ​നു താ​രീ​ഖ്’ (ഹി​സ്​​റ്റ​റി സ്ക്വ​യ​ർ) വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. അ​മീ​ർ സു​ൽ​ത്താ​ൻ റോ​ഡും ഹി​റാ റോ​ഡും സം​ഗ​മി​ക്കു​ന്ന ഈ ​പ്ര​ധാ​ന പാ​ത​യി​ലെ ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ഗ​താ​ഗ​ത ഒ​ഴു​ക്ക് വ​ർ​ധി​പ്പി​ക്കാ​നും യാ​ത്ര​ക്കാ​രു​ടെ ദൈ​നം​ദി​ന യാ​ത്രാ​സ​മ​യം ഗ​ണ്യ​മാ​യി കു​റ​ക്കാ​നു​മാ​ണ് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ്പാ​ക്കി വ​രു​ന്ന പ്ര​ത്യേ​ക ഗ​താ​ഗ​ത പ​രി​ഹാ​ര പ​ദ്ധ​തി​യി​ൽ (ട്രാ​ഫി​ക് സൊ​ല്യൂ​ഷ​ൻ​സ് ഇം​പ്ലി​മെ​േ​ൻ​റ​ഷ​ൻ പ്രോ​ജ​ക്ട്) ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​പ​ക​ട സാ​ധ്യ​ത​ക​ൾ കു​റ​ക്കാ​നു​മു​ള്ള വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും.

യാ​ത്രാ ക്ലേ​ശം ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ മി​ക​ച്ച യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​നും ഗ​താ​ഗ​ത സു​ര​ക്ഷാ നി​ല​വാ​രം ഉ​യ​ർ​ത്തി അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നും ഈ ​ന​വീ​ക​ര​ണം സ​ഹാ​യി​ക്കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി. ജി​ദ്ദ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ ജീ​വി​ത​നി​ല​വാ​ര​വും ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും വ​ലി​യ തോ​തി​ൽ വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficCongestionresolvedJeddahDevelopment work
News Summary - Jeddah History Square development work begins; traffic congestion will be resolved
Next Story