Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ഹീറോസ് എഫ്.സി...

ജിദ്ദ ഹീറോസ് എഫ്.സി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 15 ന്

text_fields
bookmark_border
ജിദ്ദ ഹീറോസ് എഫ്.സി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 15 ന്
cancel

ജിദ്ദ: ഹീറോസ് എഫ്.സി അൽ ജാവീദ്‌ നടത്തപ്പെടുന്ന ജിദ്ദ സൂപ്പർ കപ്പ് സെവൻസ്‌ ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 15 ന് വ്യാഴാഴ്ച രാത്രി 12 മണിക്ക്‌ അമീർ ഫവാസ്‌ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിൽ വിജയികളാവുന്നവർക്ക് സാഗർ ഇന്ത്യൻ റെസ്റ്റോറൻ്റ് കാശ് പ്രൈസ് സമ്മാനിക്കും.

റണ്ണേർസിനുള്ള കാശ് പ്രൈസ് ലൂബക്‌ ബൂഫിയയാണ് നൽകുക. വിജയികളാവുന്ന ഇരു ടീമുകൾക്കുമുള്ള ട്രോഫികൾ ഇജാസ് വാട്ടറും സമ്മാനിക്കും. ജിദ്ദയിൽ നിന്നുള്ള പ്രമുഖ 14 ടീമുകളും മക്കയിൽ നിന്നുള്ള രണ്ട് ടീമുകളുമാണ്‌ ടൂർണമെന്റിൽ മാറ്റുരക്കുന്നത്‌.

ടൂർണ്ണമെന്റിലേക്ക് മുഴുവൻ ഫുട്ബോൾ പ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. ടൂർണമെന്റ് ആലോചന യോഗത്തിൽ പി.ടി ഉമറലി, കരീം അത്താണിക്കൽ, സാജിർ ആനക്കയം, സഫ്‌വാൻ, കോയ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballJeddah
Next Story