മക്ക - ജിദ്ദ ഹറമൈൻ െട്രയിൻ: അന്തിമ പരീക്ഷണ ഒാട്ടം ഇന്ന്
text_fieldsജിദ്ദ: അൽഹറമൈൻ ട്രെയിൻ മക്കക്കും ജിദ്ദക്കുമിടയിൽ ഇന്ന് നടത്തുന്ന പരീക്ഷണ ഒാട്ടത്തിൽ മക്ക ഗവർണർ ഖാലിദ് അൽഫൈസൽ, ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ എന്നിവർ പെങ്കടുക്കും. ഗതാഗത മന്ത്രി ഡോ. നബീൽ അൽ ആമൂദിയും, ഉയർന്ന ഉദ്യോഗസ്ഥരും മക്ക ഗവർണറേയും ഡെപ്യൂട്ടി ഗവർണറേയും അനുഗമിക്കും.
അൽഹറമൈൻ റെയിൽവേ പദ്ധതി ഹജ്ജ്^ഉംറ തീർഥാടകർക്കും സന്ദർശകർക്കും മേഖലയിലെ താമസക്കാർക്കും യാത്രക്ക് സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് മക്ക ഗവർണറും ഡെപ്യൂട്ടി ഗവർണറും പെങ്കടുക്കുന്ന പരീക്ഷണ ഒാട്ടം ഒരുക്കിയിരിക്കുന്നത്. ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനിൽ നിന്നാണ് യാത്ര തിരിക്കുക.
2018^ൽ അൽഹറമൈൻ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രിയും പൊതുഗതാഗത അതാറിറ്റി ഭരണസമിതി മേധാവിയുമായ ഡോ. നബീൽ അൽആമൂദി പറഞ്ഞു. സുരക്ഷ സംവിധാനങ്ങളൊക്കെ പൂർണമായും ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇത്. മദീന റെയിൽവേ സ്റ്റേഷൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പദ്ധതി എപ്പോഴും വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുേമ്പാൾ അഭിമുഖീകരിച്ച പല പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കാൻ സാധിച്ചതായും ഗതാഗത മന്ത്രി പറഞ്ഞു.
മധ്യപൗരസ്ത്യ മേഖലയിൽ പൊതുഗതാഗത രംഗത്തെ ഏറ്റവും വലിയ പദ്ധതിയാണ് ‘അൽഹറമൈൻ എക്സ്പ്രസ് ട്രെയിൻ ’ പദ്ധതിയെന്ന് പൊതുഗതാഗത അതോറിറ്റി മേധാവിയും സൗദി റെയിൽവേ മേധാവി ഇൻചാർജുമായ റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹ് പറഞ്ഞു. 450 കിലോമീറ്റർ നീണ്ട ഇരട്ട ലൈനുകളോട് കൂടിയ പാത പൂർണമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാണ്. അഞ്ച് സ്റ്റേഷനുകളുണ്ട്.
35 ട്രെയിനുകളുമായാണ് 2018 ൽ സർവീസിനുണ്ടാകുക. ഒരോ ട്രെയിനിലും 417 സീറ്റുകളുണ്ടാകും. നൂതനമായ സാേങ്കതിക സംവിധാനങ്ങളോടും സൗകര്യങ്ങളോടും കൂടിയതാണ് ട്രെയിനുകളെന്നും അദ്ദേഹം പറഞ്ഞു. മക്കയിലെ സ്റ്റേഷൻ റുസൈഫയിൽ അഞ്ച് ലക്ഷം ചതുരശ്രമീറ്ററിലാണ് ഒരുക്കിയത്. ഹറമിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് സ്റ്റേഷൻ. മണിക്കൂറിൽ 19500 യാത്രക്കാരെ സ്വീകരിക്കാനും യാത്രയയക്കാനും കഴിയും.
ഹറമിലേക്കുള്ള ഗതാഗതത്തിന് ടാക്സി, ബസ് സ്റ്റേഷനുമുണ്ട്. നിർദിഷ്ട മക്ക മെട്രോ ട്രെയിൻ പദ്ധതിയെ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 17^നാണ് അൽഹറമൈൻ ട്രെയിൻ ജിദ്ദയിൽ നിന്ന് മക്ക സ്റ്റേഷനിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
