ചാരിതാർഥ്യവുമായി ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം
text_fieldsജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം വളന്റിയർമാർ
ജിദ്ദ: ഈ വർഷത്തെ ഹജ്ജിൽ നിരവധി വളന്റിയർമാരെ പങ്കെടുപ്പിച്ച് ഹജ്ജ് സേവന പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ കഴിഞ്ഞ നിർവൃതിയിലാണ് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം.
ദേശ്-ഭാഷ വ്യത്യാസമില്ലാതെ തമ്പുകളിലേക്ക് മടങ്ങാനുളള വഴിയറിയാതെ കുഴങ്ങിയവരെ തമ്പുകളിലെത്തിച്ചും ഹജ്ജിന്റെ അനുഷ്ഠാന കർമങ്ങൾ നിർവഹിക്കാൻ സഹായം ആവശ്യമുള്ളവരെ സഹായിച്ചും രോഗികളെ ക്ലിനിക്കുകളിലെത്തിച്ചും മിനയിലും അസീസിയയിലും സേവനം നൽകി പുണ്യഭൂമിയിൽ ദൈവത്തിന്റെ അതിഥികളുടെ സേവകരായി ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം വളന്റിയർമാർ. 25 വർഷത്തോളമായി ഹജ്ജ് സേവന പ്രവർത്തനങ്ങളിൽ മുൻ വർഷങ്ങളിൽ ആയിരത്തോളം വളന്റിയർമാരെ പങ്കെടുപ്പിച്ച് സന്നദ്ധ സേവനം നിർവഹിച്ചിട്ടുണ്ട്.
ഈ വർഷം പരിമിതമായി ലഭിച്ച അനുമതിയും ഹജ്ജിന്റെ വിവിധ ദിവസങ്ങളിൽ എത്തിച്ചേർന്ന പരിശീലനം ലഭിച്ച വളന്റിയർമാരും ഹജ്ജ് സേവനപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
വരും ദിനങ്ങളിലും ഹാജിമാർക്കുള്ള സേവന പ്രവർത്തനങ്ങൾക്കായി വളന്റിയർമാർ മക്കയിലെത്തും. ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ്, ജനറൽ സെക്രട്ടറി ഫവാസ് ഹമീദ് കടപ്രത്ത്, വളന്റിയർ കാപ്റ്റൻ ഷാഫി മജീദ്, ട്രഷറർ ഷറഫുദ്ധീൻ കാളികാവ്, ലോജിസ്റ്റിക് കൺവീനർ മുംതാസ് അഹമ്മദ് എന്നിവർ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

