
ജിദ്ദ ഫോര്‍മുല വണ്‍ കാറോട്ട മത്സരം: സൗജന്യ ബസ് സർവിസ് ഒരുക്കി
text_fieldsജിദ്ദ: ജിദ്ദ മുനിസിപ്പാലിറ്റിയുടെയും സൗദി ഫെഡറേഷൻ ഓഫ് കാർസ് ആൻഡ് മോട്ടോർ സൈക്കിൾസിന്റെയും സഹകരണത്തോടെ സൗജന്യ ബസ് സർവിസ് ഒരുക്കി. ജിദ്ദ ട്രാൻസ്പോർട്ട് കമ്പനിയാണ് വെള്ളിയാഴ്ച മുതൽ മൂന്നു ദിവസങ്ങളിലായി ജിദ്ദയിൽ നടക്കുന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരം കാണാനെത്തുന്നവർക്ക് സൗജന്യ ബസ് സർവിസ് ഉണ്ടായിരിക്കുമെന്ന് അറിയിച്ചത്.
സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുടെ (സാപ്റ്റികോ) മേൽനോട്ടത്തിലായിരിക്കും സർവിസുകൾ. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ദിവസം 12 മണിക്കൂര്‍ വീതം ഉച്ചക്കുശേഷം മൂന്നു മുതല്‍ പുലർച്ചെ മൂന്നു മണി വരെ സർവിസുകൾ ഉണ്ടാവും.
പ്രിൻസ് സുൽത്താൻ സ്ട്രീറ്റിലൂടെ അബ്ദുറഹ്മാൻ അൽ ദഖിൽ സ്ട്രീറ്റിന്റെ അവസാനം വരെ ഓരോ 15 മിനിറ്റ് ഇടവിട്ടായിരിക്കും സർവിസുകൾ. ഈ പാതയിൽ ഒമ്പത് ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
