ജിദ്ദ പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsജിദ്ദ പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ
ജിദ്ദ: യു.ഡി.എഫ് വിജയത്തിനായി പ്രവാസി കരുത്ത് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഷറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.എം.സി.സി, ഒ.ഐ.സി.സി എന്നീ സംഘടനകളുടെ നൂറുകണക്കിന് പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. ക്രിയാത്മകമായ പ്രവാസി പുനരധിവാസം, ക്ഷേമ പദ്ധതികൾ, പെൻഷൻ വർദ്ധനവ്, പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി പ്രത്യേക സ്റ്റാൻഡിങ് കമ്മിറ്റി എന്നിവയടക്കമുള്ള ആവശ്യങ്ങൾ യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത് പ്രവാസികളോടുള്ള മുന്നണിയുടെ പ്രതിബദ്ധത തെളിയിക്കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംങ്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി കൺവീനർ ഇസ്മാഈൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ അംഗം മുസ്തഫ പെരുവള്ളൂർ, ജിദ്ദ കെ.എം.സി.സി ചെയർമാൻ ഇസ്മാഈൽ മുണ്ടക്കുളം, സക്കീർ എടവണ്ണ, അഷറഫ് അഞ്ചാലൻ (ഒ.ഐ.സി.സി), നാസർ മച്ചിങ്ങൽ, റസാഖ് മാസ്റ്റർ (കെ.എം.സി.സി), ഇസ്മാഈൽ കൂരിപ്പൊയിൽ, ഫൈസൽ മക്കരപ്പറമ്പ്, ഫസലുല്ല വെള്ളുവമ്പലി (ഒ.ഐ.സി.സി), കെ.കെ. മുഹമ്മദ്, അഷ്റഫ് മുല്ലപ്പള്ളി (കെ.എം.സി.സി) എന്നിവർ സംസാരിച്ചു. ഇ.പി. മുഹമ്മദലി സ്വാഗതവും അബുട്ടി പള്ളത്ത് നന്ദിയും പറഞ്ഞു. നാണി, മുഹമ്മദ് പെരുമ്പിലായി, സൈദലവി പുളിയക്കോട്, കമാൽ കളപ്പാടൻ, യു.എം. ഹുസൈൻ മലപ്പുറം, സൈഫു വാഴയിൽ, അനസ്, സി.പി. നാണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

